യുകെ :ഒരു വീട്ടില്‍ നിന്നും നല്കിയ മാലിന്യ കൂടയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് കൊലപാതക ശ്രമത്തിനും ബാല അവഗണനയ്ക്കും, പ്രസവം മറച്ചു വെച്ചതിനും ഒരു 26 കാരനെയും കുഞ്ഞിനെ നശിപ്പിച്ചതിന് ഒരു 29 കാരിയേയും അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.കേസിന്റെ അന്വേഷണം തുടരുകയാണ്. ലണ്ടന്‍, കാംഡണിലെ ടാവിറ്റോണ്‍ സ്ട്രീറ്റിലേക്ക് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
ആംബുലന്‍സ് സര്‍വ്വീസും പോലീസിനൊപ്പം എത്തിയിരുന്നെങ്കിലും കുഞ്ഞ് മരണപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്, ആ മാലിന്യ കൂട ഇരുന്നിരുന്നതിന്റെ സമീപമുള്ള വീട്ടില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ ഫൊറെന്‍സിക് പരിശോധനയിലൂടെയാണ് കുട്ടിയുടെ ജനനം പൂര്‍ണ്ണമായും വീടിനകത്താണ് നടന്നതെന്ന് മനസ്സിലായതെന്ന് മെട്രോപോലിറ്റന്‍ പോലീസ് വെളിപ്പെടുത്തി.
അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിച്ച പ്രദേശവാസികളോട് നന്ദി രേഖപ്പെടുത്തിയ പോലീസ്, ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നവര്‍ പോലീസുമായി ബന്ധപ്പെടണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും, തീര്‍ത്തും ആശങ്കയുണര്‍ത്തുന്നതാണെങ്കിലും ആരും പരിഭ്രമിക്കേണ്ടതില്ല എന്നും പോലീസ് പറയുന്നു. സംഭവ സ്ഥലത്ത് മറ്റ് പരിശോധനകള്‍ നടക്കുന്നതിനാല്‍ പുറത്തുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാവുന്നവര്‍ 4897/8 ജൂലായ് എന്ന റെഫറന്‍സ് നമ്പര്‍ പരാമര്‍ശിച്ച് 101 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പേരുവെളിപ്പെടുത്താന്‍ താത്പര്യമില്ലാത്തവര്‍ക്ക് സ്വതന്ത്ര ചാരിറ്റി സംഘടനയായ ക്രൈംസ്റ്റോപ്പേഴ്സുമായി 0800 555 111 എന്ന നമ്പറിലോ വെബ്സൈറ്റിലോ ബന്ധപ്പെട്ട് വിവരങ്ങള്‍ നല്‍കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.