ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ കോംബോകളെ കുറിച്ച് പറയാം ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്.
മത്സ്യവും വെളുത്തുള്ളിയും1997 – ല്‍ നടത്തിയ ഒരു പഠനമനുസരിച്ച്, വെളുത്തുള്ളി പേസ്റ്റില്‍ മാരിനേറ്റ് ചെയ്തതും പൂര്‍ണ്ണമായി ഗ്രില്‍ ചെയ്തതുമായ മത്സ്യം കഴിക്കുന്നത് മികച്ച പ്രതിരോധ ശേഷിക്കും ആരോഗ്യകരമായ ഹൃദയത്തിനും ആവശ്യമാണ് എന്ന് കണ്ടെത്തിയിരുന്നു. ഇത് ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.
മഞ്ഞളും കുരുമുളകും
കുരുമുളകിന്റെ മെറ്റബോളിസം – കിക്കിംഗ് പവറും മഞ്ഞളിന്റെ രോഗ ശാന്തി പവറും ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഉത്തേജനമായിരിക്കും. ഒപ്പം ഇത് നിങ്ങള്‍ക്ക് മികച്ച പ്രതിരോധ ശേഷിയും നല്‍കും.
ബ്രൊക്കോളിയും തക്കാളിയും
ഒരു സാലഡിന്റെ രൂപത്തില്‍ അവ അസംസ്കൃതമായി കഴിക്കുന്നതും തക്കാളി പ്യൂരിയില്‍ ബ്രൊക്കോളി ടോസ് ചെയ്യുന്നത് നല്ലതാണ്. ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഈ കോമ്പിനേഷന്‍ വിറ്റാമിന്‍ സി, നാരുകള്‍, പ്രോട്ടീന്‍ എന്നിവയുടെ ഗുണം നിറഞ്ഞ കുറഞ്ഞ കലോറി ഭക്ഷണമാണ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത് സംതൃപ്തി നല്‍കുന്നതോടെ വിശപ്പില്ലാതാക്കുന്നു.
സാലഡുകളും കൊഴുപ്പുകളും
ഫ്രൂട്ട് സാലഡ്, വെജിറ്റബിള്‍ സാലഡ് എന്നിവ കഴിക്കുമ്പോള്‍ ഫ്ളാക്സ് സീഡുകള്‍, ചതച്ച ബദാം, ചീസ്, എണ്ണ എന്നിവ ചേര്‍ക്കാന്‍ മറക്കരുത്. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതിന് പുറമെ, പച്ചക്കറികളോ പഴങ്ങളോ ഉപയോഗിച്ച് കഴിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരത്തിന്റെ പോഷക – ആഗിരണ ശേഷിയും മെച്ചപ്പെടുത്തും.
ഓട്സും ഫ്രൂട്സും
ഓട്സില്‍ ഓറഞ്ച്, സ്ട്രോബെറി, കിവി പഴങ്ങള്‍ മുറിച്ചിട്ട് കഴിക്കുക. ഇത് നിങ്ങളുടെ ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കും.
ചീര, നാരങ്ങ / തക്കാളി
തക്കാളിയിലെ വിറ്റാമിന്‍ സി ചീരയില്‍ നിന്ന് ഇരുമ്പ് നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. പാലക് പനീര്‍ ഉണ്ടാക്കുമ്പോള്‍ ധാരാളം തക്കാളി ചേര്‍ക്കുന്നത് ഇക്കാരണത്താലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.