രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം: വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം: വിവാഹമോചിതരായി ദമ്പതിമാർ, കാരണം ഇത്,

രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യം: വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം: വിവാഹമോചിതരായി ദമ്പതിമാർ, കാരണം ഇത്,

കുവൈറ്റ്:  വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം കഴിയവേ വിവാഹമോചിതരായി ദമ്പതിമാർ. വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ വരൻ അപമാനിച്ചതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിലുള്ളത്.

വിവാഹച്ചടങ്ങ് പൂർത്തിയായി കോർട്ട്ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ വധുവിന്റെ കാലൊന്നിടറി.   വധുവിനെ ആ സമയത്ത് വരൻ 'വിഡ്ഡി' എന്നുവിളിച്ചു. ഇത് കേട്ടയുടനെ യുവതി കുപിതയാകുകയും ജഡ്ജിയോട് വിവാഹം റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 

ജഡ്ജി ഈ ആവശ്യം അംഗീകരിക്കുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും ദൈർഘ്യംകുറഞ്ഞ വിവാഹമായി ഇത്. 

പക്ഷേ രസകരമായ സംഗതി ഇതല്ല, ഈ സംഭവം നടന്നത് 2019 ലാണ് എന്നതാണ്. കുവൈത്തിലായിരുന്നു സംഭവമെന്നാണ് സൂചന. മറ്റൊരു വിവാഹത്തില്‍ പങ്കെടുത്ത അനുഭവത്തെ കുറിച്ച്‌ പറയവേ ഒരു എക്സ് ഉപയോക്താവ് തന്റെ കുറിപ്പിലൂടെ പഴയ സംഭവത്തെക്കുറിച്ച്‌ പരാമർശിച്ചതോടെ അന്നത്തെ വിവാഹവും വിവാഹമോചനവും വീണ്ടും വൈറലാകുകയായിരുന്നു. ഇപ്പോള്‍ നടന്ന വിവാഹത്തിലും വധുവിനെ വരൻ പരിഹസിച്ചതായും അന്നത്തെ വധു ചെയ്തതുപോലെ ഈ വധുവും ചെയ്യേണ്ടതായിരുന്നുവെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. 

2004 ല്‍ യുകെയിലും സമാനസംഭവം നടന്നിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോഴായിരുന്നു വിവാഹമോചനത്തിനുള്ള ഹർജി ഫയല്‍ ചെയ്തത്. വിവാഹിതരായി ഒരു മണിക്കൂറിനുള്ളില്‍ സ്കോട്ട് മക്കീയും വിക്ടോറിയ ആൻഡേഴ്സണും ബന്ധം വേർപിരിഞ്ഞു. 

ബ്രൈഡ്മെയ്ഡ്സിനോടുള്ള സ്കോട്ടിന്റെ കുശലപ്രശ്നങ്ങള്‍ വിക്ടോറിയയെ ദേഷ്യം പിടിപ്പിച്ചതായിരുന്നു കാരണം. സ്കോട്ടിന്റെ തലയില്‍ വിക്ടോറിയ ആഷ് ട്രേ എടുത്തടിക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !