കൊച്ചി: പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വൻ ക്രമക്കേടുകളെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച മാത്രം രണ്ട് കേസുകളാണ് സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സപ്ലൈക്കോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്തത്. മലപ്പുറത്ത് എട്ടും കൊല്ലത്ത് നാലും ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
റേഷൻ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ചേർന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോർട്ട്. ഗോഡൗണുകളില്‍ പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും ക്രമക്കേടുണ്ട്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ പ്രതിസ്ഥാനത്തുണ്ട്.
കോടികളുടെ തട്ടിപ്പാണ് രണ്ടിടത്തുമായി കണ്ടെത്തിയിരിക്കുന്നത്. മലപ്പുറം തിരൂർ ഡിപ്പോയിലെ ഗോഡൗണിലാണ് ഏറ്റവും വലിയ തട്ടിപ്പ്. 2.75 കോടി രൂപയുടെ സാധനങ്ങൾ നഷ്ടമായിട്ടുണ്ട്. കൊല്ലം കടയ്ക്കലിൽ 55 ലക്ഷം രൂപയുടെ സാധനങ്ങളുടെ കുറവുമുണ്ട്. നേരത്തെ, കാസർകോടും സപ്ലൈക്കോ ജീവനക്കാർക്കെതിരെ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.