പ്രതീക്ഷകൾ വിഫലം: മകൾ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിൻ്റെ മൃതദേഹം പമ്പയാറ്റിൽ,

ചെങ്ങന്നൂര്‍: മകള്‍ ജീവനൊടുക്കിയതിനു പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം പമ്പയാറ്റില്‍ കണ്ടെത്തി. ചെറിയനാട് ഇടമുറി സുനില്‍ഭവനത്തില്‍ സുനില്‍കുമാറിന്‍റെ (50) മൃതദേഹമാണ് വീയപുരം സർക്കാർ തടിഡിപ്പോക്കു സമീപം പമ്പയാറ്റില്‍ ചൊവ്വാഴ്ച വൈകീട്ടു കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ മുതലാണ് സുനില്‍ 'കുമാറിനെ കാണാതായത്. ബുധനാഴ്ച മകള്‍ ഗ്രീഷ്മ ജീവനൊടുക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുനില്‍കുമാർ. കാണാതായ ശേഷം മൊബൈല്‍ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ എം.സി. റോഡില്‍ ചെങ്ങന്നൂർ മുണ്ടൻകാവ് ഇറപ്പുഴ കല്ലിശേരി ഭാഗത്താണ് കാണിച്ചത്. ഇത് ആറ്റില്‍ ചാടിയതാണെന്നുള്ള സംശയം ബലപ്പെടുത്തി.

കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സഹപ്രവര്‍ത്തകരോട് തിനിക്കിനി ജീവിക്കേണ്ടെന്ന് പറഞ്ഞിരുന്നതായി സൂചന നല്‍കിയിരുന്നു. കാണാതായതിന് പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും പമ്പയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 ആറാം ദിവസമാണ് മൃതദേഹം ലഭിച്ചത്. വീയപുരം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !