മെഡി. കോളേജിൽ ക്വാർട്ടേഴ്‌സിൽ മകനൊപ്പം താമസിച്ചിരുന്ന വീട്ടമ്മ മരിച്ച നിലയിൽ,

ഗാന്ധിനഗർ: മെഡിക്കല്‍ കോളജ് ക്വോർട്ടേഴ്സില്‍ മകനൊപ്പം താമസിച്ചു വന്നിരുന്ന വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി.  ഹരിപ്പാട് സ്വദേശിനി ലക്ഷ്മി അമ്മാള്‍(80) ആണ് മരിച്ചത്.

മെഡിക്കല്‍ കോളജ് ജീവനക്കാർക്കായുള്ള സി-60 ക്വാർട്ടേഴ്സിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവരുടെ മകൻ ഗിരീഷ് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഓഫീസ് ജീവനക്കാരനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷ്മി അമ്മാള്‍ പനി പിടിച്ച്‌ കിടപ്പിലായിരുന്നു എന്നാണ് മകൻ ഗിരീഷ് പറയുന്നത്.

ഇന്നലെ രാവിലെ 8.30ന് ഇയാള്‍ അടുത്ത ക്വാർട്ടേഴ്സിലെത്തി ചായ ആവശ്യപ്പെട്ടിരുന്നു. അമ്മ എവിടെ എന്നു ചോദിച്ചപ്പോള്‍ പനി പിടിച്ച്‌ കിടക്കുകയാണെന്ന് ഇയാള്‍ പറയുകയും ചെയ്തു. 

അയല്‍വീട്ടിലെ സ്ത്രീ വന്ന് നോക്കുമ്പോഴാണ് ലക്ഷ്മി അമ്മാള്‍ മരിച്ച വിവരം അറിയുന്നത്. തുടർന്ന് ഗാന്ധിനഗർ പോലീസില്‍ വിവരം അറിയിച്ചു. 

അതേസമയം മകൻ ഗിരീഷ് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് അയല്‍ക്കാർ പറയുന്നു. തുടർന്ന് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച്‌ മൃതദേഹം മെഡിക്കല്‍ കോളജ് മോർച്ചറിയിലേയ്ക്ക് മാറ്റി. സ്വാഭാവിക മരണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് ഹരിപ്പാട്ടുനിന്ന് ഇവരുടെ ബന്ധുക്കളും എത്തി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനൽകും,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !