കുവൈത്ത് സിറ്റി: ഈജിപ്തിനെ ഞെട്ടിച്ച് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളക്കിലെ കള്ളക്കടത്ത്. ഷവർമക്കുള്ളില്‍ ഒളിപ്പിച്ച ഒരു മില്യണ്‍ പൗണ്ടുകള്‍ ഉള്‍പ്പെട്ട കള്ളക്കടത്ത് ശ്രമമാണ് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
ഷവർമ ഭക്ഷണത്തിനുള്ളില്‍ 1,253,000 പൗണ്ട് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനാണ് അറസ്റ്റിലായിട്ടുള്ളത്. കുവൈത്തിലേക്കുള്ള യാത്രക്കിടെയാണ് ഇയാളെ വിമാനത്താവള അധികൃതർ പിടികൂടിയത്.കുവൈത്തിലേക്ക് പോകുന്ന ഈജിപ്ത് എയർ 615 നമ്പർ വിമാനത്തില്‍ യാത്രക്കാർക്കുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതിനിടെയാണ് അറസ്റ്റ്. സംശയം തോന്നിയതോടെ ഈജിപ്ഷ്യൻ പൗരന്‍റെ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു. സ്റ്റാൻഡേർഡ് പാസഞ്ചർ സ്ക്രീനിങ്ങില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉയർന്നു.
വ്യക്തിയുടെ ലഗേജുകള്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ എയർപോർട്ട് അധികൃതർ ഷവർമക്കുള്ളില്‍ വലിയ തുകകള്‍ ശ്രദ്ധാപൂർവ്വം ഒളിപ്പിച്ചതായി കണ്ടെത്തി. സുരക്ഷാ ജീവനക്കാരെ കബളിപ്പിക്കാനായിരുന്നു ഒളിച്ചുകളി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.