കൊച്ചി: മന്നം :ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർഥി അജേഷ് എൻ എമ്മിൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
പാർട്ടി സംസ്ഥാന സെക്രട്ടറി പി ആർ സിയാദ് ഉദ്ഘാടനം ചെയ്തു. തുടർച്ചയായിതെരത്തെടുത്തവരിൽ നിന്നു തന്നെ തുടരുന്ന അവഗണനയുടെ ദുരിതങ്ങൾ പേറുന്നവരായി മാറിയിരിക്കുകയാണ് വാർഡിലെ വോട്ടർമാർ. അതിന് അന്ത്യംകുറിച്ച് വിവേചനമില്ലാത്ത വികസനത്തിന് നേതൃത്വം നൽകാൻ എസ്ഡിപിഐ സാരഥി അജേഷ് എൻ എമ്മിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പറവൂർ മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി എം ഫൈസൽ, വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് സുനിതാ നിസാർ, പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഷമീർ മാഞ്ഞാലി, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ മുജീബ്, മണ്ഡലം സെക്രട്ടറി സുധീർ അത്താണി, സ്ഥാനാർത്ഥി അജേഷ് എൻ എം ,റിയാസ് പാറപ്പുറം എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.ചിറ്റാറ്റുകര എട്ടാം വാർഡ് ഉപതിരഞ്ഞെടുപ്പ്: എസ്ഡിപിഐ കൺവെൻഷൻ സംഘടിപ്പിച്ചു.
0
തിങ്കളാഴ്ച, ജൂലൈ 15, 2024







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.