നന്ദിപ്രമേയ ചർച്ചയിലെ തന്റെ പ്രസംഗത്തിൻ്റെ

ന്യൂഡൽഹി: നന്ദിപ്രമേയ ചർച്ചയിലെ തന്റെ പ്രസംഗത്തിൻ്റെ ഭാഗങ്ങൾ പാർലമെൻ്റ് രേഖകളിൽനിന്ന് നീക്കംചെയ്തതിനെതിരേ സ്പീക്കർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീക്കംചെയ്ത ഭാഗങ്ങൾ ചട്ടം 380-ൻ്റെ പരിധിയിൽ വരുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് കത്തയച്ചത്. താൻ സഭയിൽ പറഞ്ഞതെല്ലാം വസ്തുതാപരമായ കാര്യങ്ങളാണെന്നും ഒഴിവാക്കിയ പരാമർശങ്ങൾ പുനഃസ്ഥാപിക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു.

സഭയിലെ ഓരോ അംഗത്തിനും താൻ പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ ശബ്ദമാകാനും ജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്. ആ അവകാശവും രാജ്യത്തെ ജനങ്ങളോടുള്ള കടമകളും നിർവ്വഹിക്കുന്നതായിരുന്നു തന്റെ പ്രസം​ഗം. തന്റെ പരാമർശങ്ങൾ രേഖകളിൽനിന്ന് എടുത്തുകളയുന്നത് പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും രാഹുൽ വ്യക്തമാക്കി.റൂള്‍ 380 പ്രകാരം ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളല്ല താന്‍ സഭയില്‍ പറഞ്ഞതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. യാഥാര്‍ഥ്യവും വസ്തുതകളും മാത്രമാണ് സഭയില്‍ പറയാന്‍ ശ്രമിച്ചത്. ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്ന സഭയിലെ ഓരോ അംഗത്തിനും ഭരണഘടനയുടെ 105 (1) അനുച്ഛേദം അനുശാസിക്കുംവിധത്തിലുള്ള അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ സഭയില്‍ ഉയര്‍ത്തുക എന്നത് ഓരോ അംഗത്തിന്റെയും അവകാശമാണ്, രാഹുല്‍ പറഞ്ഞു.

അനുരാഗ് ഠാക്കൂറിൻ്റെ പ്രസം​ഗത്തിലെ ആരോപണങ്ങളും രാഹുൽ കത്തിൽ ചൂണ്ടികാട്ടി. പ്രസം​ഗത്തിൽനിന്ന് ഒരു വാക്ക് മാത്രം ഒഴിവാക്കിയത് അതിശയകരമായി തോന്നുന്നുവെന്നും അദ്ദേഹം കത്തിൽ പരാമർശിച്ചു. സെലക്ടീവായുള്ള നീക്കംചെയ്യല്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷനേതാവെന്നനിലയിലുള്ള കന്നിപ്രസംഗത്തിൽ മോദിസർക്കാരിനും ബി.ജെ.പി.ക്കുമെതിരേ ശക്തമായ വിമർശനങ്ങളാണ് രാഹുൽഗാന്ധി ഉന്നയിച്ചത്. അഗ്‌നിവീർ പദ്ധതി, മണിപ്പുർ സംഘർഷം, നീറ്റ് തട്ടിപ്പ്, തൊഴിലില്ലായ്മ, നോട്ട് പിൻവലിക്കൽ, കർഷകപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളുയർത്തി രാഹുൽ മോദിയെയും സർക്കാരിനെയും കടന്നാക്രമിച്ചിരുന്നു.

ഭരണഘടനയ്ക്കെതിരേ ബി.ജെ.പി. ആസൂത്രിത ആക്രമണം നടത്തുകയാണെന്നും ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കുകയാണെന്നു രാഹുൽ വിമർശിച്ചു. പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയ രാഹുൽ, ഭഗവാൻ ശിവന്റെ ചിത്രത്തിലേക്ക് നോക്കിയാൽ ഭയവും വിദ്വേഷവും പരത്താൻ ഹിന്ദുക്കൾക്ക് കഴിയില്ലെന്ന് മനസ്സിലാകുമെന്നും ഭയരാഹിത്യത്തെക്കുറിച്ചാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നതെന്നും പറഞ്ഞു. ഗുരുനാനാക്കിന്റെയും യേശുക്രിസ്തുവിന്റെയും ചിത്രങ്ങളും രാഹുൽ സഭയിൽ ഉയർത്തിക്കാട്ടിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

നട്ടെല്ലില്ലാത്ത പിണറായി സർക്കാരിന് കീഴിൽ നടക്കുന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ..

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !