മലബാറിലെ യാത്രാ പ്രശ്നം രൂക്ഷം; വന്ദേ ഭാരതിന്റെ കോച്ചുകൾ 16 എണ്ണമാക്കി വർദ്ധിപ്പിക്കണം, ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം; മന്ത്രി വി അബ്ദുറഹിമാൻ.

തിരുവനന്തപുരം: നാളെ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന റെയിൽവേകാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ. വിവിധ പ്രശ്നങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രാധാന്യത്തോടെ അദ്ദേഹം അവതരിപ്പിക്കുക മലബാറിലെ യാത്രാ പ്രശ്നങ്ങളാണ്. കഴിഞ്ഞദിവസം നാദാപുരം എംഎൽഎ ഇകെ വിജയൻ നിയമസഭയിൽ ഈ വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചു.

മലബാറിൽ വീണ്ടുമൊരു വാഗൺ ട്രാജഡി നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അത്രയധികമാണ് ട്രെയിനുകളിലെ തിരക്ക്.ഇകെ വിജയന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകിയ മന്ത്രി അബ്ദുറഹിമാൻ അദ്ദേഹത്തെ പൂർണമായും പിന്തുണച്ചു. ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വലിയതോതിൽ കുറഞ്ഞിരിക്കുകയാണ്. കേരളത്തിലെ റെയിൽ വികസനത്തിൽ കേന്ദ്ര സർക്കാർ കാലങ്ങളായി പിന്നിലാണ്. പുതിയ ട്രെയിനുകൾ കേരളത്തിലേക്ക് എത്തുന്നില്ല. നിരക്കുകളിലും വലിയ വർദ്ധന വന്നു.

വന്ദേ ഭാരത് മാത്രമാണ് കേരളത്തിന് അനുവദിച്ച് കിട്ടിയ ട്രെയിൻ. ഇത് കേരളത്തിലെ ബഹുഭൂരിപക്ഷത്തിന്റെ യാത്രകൾക്ക് ഉപയോഗപ്പെടുന്നതല്ല. വടക്കൻ മലബാറിലെ യാത്രാ പ്രശ്നങ്ങൾക്ക് വന്ദേഭാരത് പരിഹാരമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേ ഭാരതിന്റെ കോച്ചുകൾ 16 എണ്ണമാക്കി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉദ്യോഗസ്ഥർക്കു മുമ്പിൽ വെക്കുമെന്നും മന്ത്രി അറിയിച്ചു.

അതെസമയം ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ണൂരിലേക്കും തിരിച്ചും ഒരു ട്രെയിൻ അനുവദിച്ചിട്ടുണ്ട് റെയിൽവേ ഇപ്പോൾ. സ്‌പെഷല്‍ എക്‌സ്പ്രസ് (06031/06032) ആണ് അനുവദിച്ചിരിക്കുന്നത്. എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്ക് വരും ഈ അൺറിസർവ്വ്ഡ് ട്രെയിനിൽ. ജൂലൈ രണ്ട് മുതല്‍ 31 വരെ ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊര്‍ണൂരില്‍ നിന്ന് കണ്ണൂരിലേക്കും, ജൂലൈ 3 മുതല്‍ ആഗസ്ത് ഒന്ന് വരെ ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ തിരിച്ചും യാത്ര ചെയ്യും. ഈ കാലാവധിക്കു ശേഷം ട്രെയിൻ സർവ്വീസ് അവസാനിപ്പിക്കും.

രാവിലെ ഒരുമിച്ച് കുറച്ച് ട്രെയിനുകൾ ഓടിക്കഴിഞ്ഞാൽ പിന്നെ ട്രെയിനുകളില്ല എന്നതാണ് ഷൊർണൂരിന് വടക്കോട്ടുള്ള പ്രശ്നം. ജോലിക്ക് പോകുന്നവരടക്കമുള്ളവർ ട്രെയിൻ സർവ്വീസിലെ അപര്യാപ്തത മൂലം കഷ്ടപ്പെടുകയാണ്. കണ്ണൂരിന് വടക്കോട്ട് പ്രശ്നം ഇനിയും രൂക്ഷമാണ്. കണ്ണൂര്‍ മുതല്‍ മംഗളൂരു വരെയുള്ള 132 കിലോമീറ്റര്‍ ദൂരത്തില്‍ ഒരു മെമു പോലുമില്ല. കാസര്‍കോഡ് നിന്ന് കോഴിക്കോടെത്തി ജോലി ചെയ്യുന്നവര്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണ്.

പലപ്പോഴും ട്രെയിനിലെ തിരക്ക് യാത്രക്കാര്‍ തമ്മിലുള്ള തർക്കങ്ങളിലേക്ക് വഴിമാറുന്നത് പതിവാണ്. ജനറൽ ടിക്കറ്റെടുത്തവർ സ്ലീപ്പർ കോച്ചുകളിലേക്ക് കയറുന്ന സ്ഥിതി വരുമ്പോഴാമ് പ്രശ്നം തുടങ്ങുന്നത്. റിസര്‍വ് കോച്ചിലെ യാത്രക്കാര്‍ റെയില്‍ മദദ് ആപ്പില്‍ കയറി കൂട്ടപ്പരാതി നൽകിയ സംഭവം കഴിഞ്ഞ ദിവസങ്ങളിലുണ്ടായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !