പരിക്കുപറ്റിയ കാട്ടുപന്നിയെ കശാപ്പ് ചെയ്യാൻ ശ്രമിച്ചു: പ്രതികൾ അറസ്റ്റിൽ,

റാന്നി: പരിക്കുപറ്റി ചത്ത കാട്ടുപന്നിയെ കശാപ്പ് ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൂടല്‍ ഇഞ്ചപ്പാറ ഷിജു ഭവനത്തില്‍ ഷിജു ഡാനിയല്‍, കൂടുല്‍ നെടുമണ്‍കാവ് കൈരളി മന്ദിരത്തില്‍ സുരേഷ് എന്നിവരാണ് പിടിയിലായത്.

ഇഞ്ചപ്പാറയിലെ തോടിന്റെ കരയില്‍ പരിക്കുപറ്റി ചത്തനിലയില്‍ കണ്ട കാട്ടുപന്നിയെ ഷിജുവിന്റെ വീടിനോട് ചേർന്ന ഷെഡ്ഡില്‍ എത്തിച്ച്‌ കശാപ്പ് ചെയ്യുന്നതിനിടയിലാണ് ഇവർ പിടിയിലായത്. 

പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനില്‍കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയരാജ്, അജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മുനീർ, ശോഭ, ആശ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !