പൊന്നേ.. നിന്റെ കവിളിലെ തണുപ്പും ചൂടും ഞാൻ എങ്ങനെ മറക്കും : പ്രിയപ്പെട്ടവളെ അനുസ്മരിച്ച് കുറിപ്പ് ഭാര്യാമാതാവിനെ കൊന്ന് ജീവനൊടുക്കിയത് ഭാര്യ മരിച്ച് മുപ്പതാം ദിവസം,

കോവളം: ഭാര്യയുടെ മരണത്തിന് ഒരുമാസം തികയുന്ന ദിവസമായിരുന്നു  സാബുലാലിൻറെയും ഭാര്യാമാതാവിൻറെയും മരണം.

കഴിഞ്ഞ ജൂണ്‍ മൂന്നിനായിരുന്നു അർബുദബാധിതയായി ചികിത്സയിലായിരുന്ന റീനയുടെ മരണം. ഭാര്യ റീന മരിച്ചിട്ട് ബുധനാഴ്ചയാണ് ഒരുമാസം തികഞ്ഞത്.

മരിക്കുന്നതിന് മുൻപ് അർബുദം ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ച ഭാര്യ റീനയെ അനുസ്മരിച്ചുകൊണ്ട് സാബുലാല്‍ കുറിപ്പിട്ടിരുന്നു. 'പൊന്നേ... നിന്റെ കവിളിലെ തണുപ്പും ചൂടും ഞാൻ എങ്ങനെ മറക്കാനാ..', സാബുലാല്‍ കുറിച്ചു. വർഷങ്ങളുടെ പ്രണയത്തിനൊടുവില്‍ 2006 ഡിസംബർ ഒമ്പതിനായിരുന്നു സാബുലാലും റീനയും വിവാഹിതരായത്. 

76-കാരിയായ ഭാര്യാമാതാവ് ശ്യാമളയെ കൊലപ്പെടുത്തിയശേഷമാണ് സാബുലാല്‍ ജീവനൊടുക്കിയത്. താൻ മരിച്ചാല്‍ ഭാര്യയുടെ അമ്മ ഒറ്റപ്പെട്ടുപോകും എന്ന ചിന്തയെ തുടർന്നാവും അവരെ കൊലപ്പെടുത്തിയശേഷം സാബുലാല്‍ ജിവനൊടുക്കിയത് എന്നാണ് ബന്ധുക്കളും പറയുന്നത്.

ബുധനാഴ്ച രാത്രിവരെ കൊല്ലപ്പെട്ട ശ്യാമളയെ അയല്‍ക്കാരായ ശോഭിയും മകൻ ധാർമ്മികും കണ്ടിരുന്നു. എല്ലാദിവസും വൈകിട്ട് വരാന്തയിലെത്തുന്ന ഇവർ കിടക്കുന്ന നേരത്തുമാത്രമേ മുറിയിലേക്ക് പോകുകയുളളു എന്നും അയല്‍ക്കാർ പറഞ്ഞു. 

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നഗരത്തിലെ പ്രമുഖ ഹോട്ടലില്‍വെച്ച്‌ റീനയുടെയും വണ്ടിത്തടത്തെ വീട്ടില്‍വച്ച്‌ ശ്യാമളയുടെയും ജന്മദിനങ്ങള്‍ ആഘോഷിച്ചിരുന്നു. റീനയുടെ മരണശേഷം സാബുലാലും ശ്യാമളയും പാടെ അസ്വസ്ഥരായിരുന്നെന്ന് ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു. നടക്കാൻ ബുദ്ധിമുട്ടുള്ളതിനാല്‍ പുറത്തെങ്ങും ശ്യാമള പോകാറില്ല. 

ഫൈൻ ആർട്ട്സ് കോളേജില്‍നിന്ന് ബിരുദം നേടിയശേഷം നാടകം അടക്കമുള്ള കലാരംഗത്തായിരുന്നു സാബുവിന്റെ മുഴുവൻ പ്രവർത്തനവും. ഇതിലൂടെ സിനിമാ-നാടക രംഗത്തെ പ്രമുഖരുമായി വലിയ സൗഹൃദവലയവും ഉണ്ടായിരുന്നു. നഗരത്തിലെ വൻകിട ഹോട്ടലുകളിലും അമ്ബലത്തറ മില്‍മ ഡയറിയിലുമുളള ആർട്ട് വർക്കുകള്‍ സാബുലാലിന്റെതായിരുന്നു. 

അമ്പലത്തറയിലുളള മില്‍മ ഡയറിയില്‍ എച്ച്‌.ആർ.വിഭാഗത്തില്‍ സ്പെഷ്യല്‍ ഗ്രേഡ് ടൈപ്പിസ്റ്റായിരുന്നു റീന. ഇവരുടെ മരണശേഷമുള്ള രേഖകള്‍ ശരിയാക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ സാബു അവിടെ പോയിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ഇരുനില കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാലിനേയും ഭാര്യാമാതാവ് സി.ശ്യാമളയേയും വ്യാഴാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയർ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !