കൊച്ചി: കടൽക്ഷോഭം രൂക്ഷമായിട്ടും സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണമാലിയിൽ റോഡ് ഉപരോധം. ഫോർട്ടുകൊച്ചി- ആലപ്പുഴ തീരദേശ പാത ഉപരോധിക്കുന്നത്. പ്രായമായവര്‍ ഉള്‍പ്പടെയുള്ളവരാണ് റോഡിലിറങ്ങിയത്.
പ്രശ്നത്തിന് പരിഹാരം തേടി 2019 ഒക്ടോബർ മുതൽ സമരരംഗത്തുള്ള ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിലാണ് സമരം.2021ൽ ചെല്ലാനം കൊച്ചി തീരത്ത് 10 കി.മീറ്ററിൽ സി.എം.എസ് പാലംവരെ കരിങ്കൽഭിത്തിയും ടെട്രാപോഡും ബസാർ - വേളാങ്കണ്ണി പ്രദേശത്ത് 6 പുലി മുട്ടുകളും പുത്തൻതോട് - കണ്ണമാലി പ്രദേശത്ത് 9 പുലിമുട്ടുകളും നിർമ്മിക്കുന്നതിനായി സർക്കാർ ഭരണാനുമതി കൊടുത്തിരുന്നു.
344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ 7.36 കി.മീ സ്ഥലത്ത് കടൽഭിത്തിയും 6 പുലിമുട്ടുകളും നിർമ്മിച്ചപ്പോൾ നീക്കിവച്ചപണം തീർന്നുപോയെന്ന വാദം സ്വീകാര്യമല്ലെന്ന് ജനകീയവേദി വ്യക്തമാക്കി. അഞ്ച് വർഷമായി സമരം ചെയ്യുകയാണെന്നും പരിഹാരം കണ്ടെത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നുമാണ് സമരക്കാർ പറയുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.