പാറ്റ്ന: ബിഹാറില്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ അച്ഛനെ വീട്ടില്‍ കയറി അടിച്ചുകൊന്നു. വികാസ് ശീല് ഇന്സാന് പാര്‍ട്ടി (വിഐപി) തലവന്‍ മുകേഷ് സാഹ്നിയുടെ അച്ഛന് ജിതന്‍ സാഹ്നിയെയാണ് ക്രൂരമായി മര്‍ദിച്ചു കൊന്നത്. ആര്‍ജെഡിക്കൊപ്പം പ്രതിപക്ഷത്താണ് വിഐപി പാര്‍ട്ടി.
വീട്ടില്‍ മോഷണത്തിന് കയറിയവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ജിതന്‍ സാഹ്നി വീട്ടില്‍ തനിച്ചാണ് താമസം. അടുത്തു തന്നെയുള്ള വീട്ടിലാണ് മുകേഷ് സാഹ്നി താമസിച്ചിരുന്നത്. വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്.
ബിഹാറില്‍ ക്രമസമാധാന നില പാടേ തകര്‍ന്നെന്ന് ആര്‍ജെഡി വിമര്‍ശിച്ചു. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ബിജെപി പ്രതികരിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കും.
അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യംചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. മുകേഷ് സാഹ്നി ജെഡിയു – ആര്‍ജെഡി സര്‍ക്കാറില്‍ മന്ത്രിയായിരുന്നു. ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ നല്ല സ്വധീനമുള്ള പാര്‍ട്ടിയാണിത്. മുകേഷ് സാഹ്നിയാണ് പാര്‍ട്ടിയെ നയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.