യുവാവ്,ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ: പരിഹാര ക്രിയകള്‍ക്കായി ക്ഷേത്രം അടച്ചു, കുളം വറ്റിക്കും,

ആലപ്പുഴ: അമ്പലപ്പുഴയില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കു?ളത്തില്‍ നിന്ന് ലഭിച്ചതിന് പിന്നാലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തില്‍ നിന്ന് കിട്ടിയത്.

ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു. ക്ഷേത്രക്കുളത്തിൻ്റെ കല്‍പ്പടവില്‍ നിന്ന് യുവാവിൻ്റെ ചെരുപ്പ് കണ്ടെടുത്തതോടെ കുളത്തില്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തി. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

പിന്നാലെയാണ് ക്ഷേത്രം അടച്ചത്. ഇനി ക്ഷേത്രക്കുളം വറ്റിച്ച്‌, പരിഹാര ക്രിയകള്‍ നടത്തിയ ശേഷം മാത്രമേ ക്ഷേത്രം തുറക്കൂവെന്നാണ് ഭരണസമിതിയുടെ അറിയിപ്പ്. മുകേഷിൻ്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !