കോഴിക്കോട്: കോഴിക്കോട് മരം വീണ് പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കന്മാര് ചത്ത നിലയില്‍. കൊയിലാണ്ടി കീഴരിയൂരിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ കിണറുള്ളതില്‍ ഷൈനയുടെ വീട്ടിലെ മരം കടപുഴകി വീണ് വൈദ്യുതി തൂണും ലൈനും പൊട്ടിവീണിരുന്നു. രാത്രിയായതിനാല്‍ ആരും ആ ഭാഗത്തേക്ക് അധികം പോയിരുന്നില്ല.രാവിലെയാണ് കുറുക്കന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. കെഎസ്ഇബി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.