മലപ്പുറം: സിപിഎം തിരുത്തിയില്ലെങ്കിൽ ഇടതു മുന്നണി പൊളിയുമെന്ന് സിപിഐ. മലപ്പുറത്ത് സിപിഐയുടെ ജില്ലാ ക്യാംപിലാണ് വിമർശനം. സിപിഎം കടുംപിടിത്തം തുടരുകയാണെങ്കിൽ കോൺഗ്രസുമായി സഖ്യം വേണമെന്നു പൊന്നാനിയിൽനിന്നുള്ള അംഗം ആവശ്യപ്പെട്ടു.
രാജ്യവ്യാപകമായി കോൺഗ്രസുമായി സഹകരിക്കുമ്പോൾ കേരളത്തിൽ മാത്രം മറിച്ചൊരു നിലപാട് എടുക്കുന്നത് എന്തിനാണെന്നും ചോദിച്ചു. സിപിഎം അവഗണന സഹിക്കാവുന്നതിലും അപ്പുറമാണെന്നു ക്യാംപിൽ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടു. ആഭ്യന്തര വകുപ്പ് ദുർബലമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. പ്രതിനിധികളെ കൂടുതൽ ചർച്ചകളിലേക്കു കടക്കാൻ നേതൃത്വം അനുവദിച്ചില്ല. ഇത്തരം ചർച്ചകൾ ക്യാംപിൽ വേണ്ടെന്നായിരുന്നു നേതൃത്വം പറഞ്ഞത്.
പരാജയത്തെ പരാജയമായി അംഗീകരിച്ചു വീഴ്ചകൾ കണ്ടെത്തി തിരുത്തണമെന്നു ക്യാംപിൽ പങ്കെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു. ചുവന്ന കൊടി പിടിച്ചു പണക്കാർക്ക് ദാസ്യപ്പണി എടുത്താൽ പാർട്ടി ശിക്ഷിക്കപ്പെടുമെന്നും ബിനോയ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.