ഇസ്ലാമാബാദ്: അനിസ്ലാമിക വിവാഹ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനെയും ഭാര്യ ബുഷ്റ ബീബിയെയും പാകിസ്ഥാന് കോടതി വെറുതെവിട്ടു.
അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി അഫ്സല് മജോക ആണ് കേസ് പരിഗണിച്ചത്. ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇരുവരുടേയും ശിക്ഷയെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി പരിഗണിച്ചത്.ഫെബ്രുവരി 8 ന് നടന്ന പൊതുതെരഞ്ഞെടുപ്പിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. മുന്‍ പ്രഥമ വനിതയുടെ ഇദ്ദ കാലഘട്ടത്തില്‍( ഇസ്ലാം നിയമ പ്രകാരം ഭര്‍ത്താവ് മരിക്കുകയോ ഡിവോഴ്സ് ചെയ്യുകയോ ചെയ്തതിന് ശേഷം അവള് ഗര്‍ഭിണിയാണോ അല്ലയോ എന്നറിയുന്നതിനുള്ള കാലഘട്ടം)
വിവാഹം കഴിച്ചുവെന്നാരോപിച്ചാണ് ഇരുവരേയും കോടതി ശിക്ഷിച്ചത്. ബുഷ്റ ബീബിയുടെ മുന്‍ ഭര്‍ത്താവ് ഖവാര്‍ ഫരീദ് മനേക നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇസ്ലാമാബാദ് കോടതി ഇവരെ ശിക്ഷിച്ചത്.
മറ്റ് കേസുകളൊന്നും ഇവരുടെ പേരിലില്ലെങ്കില്‍ വെറുതെ വിടാമെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇമ്രാന് കാനെ മോചിപ്പിക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല.
തോഷഖാന അഴിമതിക്കേസിലെ ശിക്ഷ സസ്പെന്‍ഡ് ചെയ്യുകയും സൈഫര്‍ കേസില്‍ കുറ്റവിമുക്തനാക്കുകയും ചെയ്തതിന് ശേഷം ഇമ്രാന് ഖാന് ജയില്‍ ശിക്ഷ അനുഭവിച്ച ഒരേയൊരു കേസായിരുന്നു ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.