മകനും നടനുമായ പ്രണവിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മോഹൻലാല്‍. സോഷ്യല്‍, മീഡിയയിലൂടെ ആയിരുന്നു മകന് അച്ഛന്റെ സ്നേഹം നിറഞ്ഞ ആശംസ.
എൻ്റെ പ്രിയപ്പെട്ട അപ്പുവിന് ജന്മദിനാശംസകള്‍.. ഈ വർഷവും നിന്നെ പോലെ തന്നെ സ്പെഷ്യല്‍ ആയിരിക്കട്ടെ. ഒത്തിരി സ്നേഹം. അച്ചാ’, എന്നാണ് മോഹൻലാല്‍ കുറിച്ചത്. ഒപ്പം പ്രണവിൻറെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്.അതേസമയം, വർഷങ്ങള്‍ക്കു ശേഷം എന്ന ചിത്രമാണ് പ്രണവിൻറേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം സിനിമ സ്വപ്നം കണ്ട രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറഞ്ഞത്. ധ്യാൻ ശ്രീനിവാസൻ ആയിരുന്നു പ്രണവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
കല്യാണി പ്രിയദർശൻ, നിവിൻ പോളി, വിനീത്, ഷാൻ റഹ്മാൻ, ആസിഫ് അലി, നീരജ് മാധവ് തുടങ്ങി ഒട്ടനവധി താരങ്ങള്‍ സിനിമയില്‍ അണിനിരന്നിരുന്നു. വൻ ഹിറ്റായ ഹൃദയം ടീം വീണ്ടും ഒന്നിച്ച ചിത്രം എന്ന ഖ്യാതിയും വർഷങ്ങള്‍ക്കു ശേഷത്തിന് ഉണ്ട്.
സിനിമകളെക്കാള്‍ യാത്രയെ ഇഷ്ടപ്പെടുന്ന ആളാണ് പ്രണവ് മോഹൻലാല്‍. ഒന്നാമൻ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ പ്രണവ് ആദിയിലൂടെയാണ് നായകനായി വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് ഇരുപത്തി ഒന്നാം നൂറ്റാണ്ട്, ഹൃദയം തുടങ്ങിയ സിനിമകളും പ്രണവിൻറേതായി പ്രേക്ഷകർക്ക് മുന്നില്‍ എത്തി.
തൻ്റെ കവിത പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് ഇപ്പോള്‍. 'ലൈക്ക് ഡെസേർട്ട് ഡ്യൂണ്‍സ്' എന്നണ് കവിതാ സമാഹാരത്തിൻറെ പേര്. പ്രണവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുസ്തകം ഉടൻ റിലീസ് ചെയ്യും. സഹോദരി വിസ്മയയും നേരത്തെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.