ഒഡീഷ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രശസ്തമായ രത്നഭണ്ഡാരം 14ന് തുറന്നു പരിശോധിക്കും. 46 വർഷത്തിനുശേഷമാണു ഭണ്ഡാരം പരിശോധിക്കുന്നത്. അത്യപൂർവും അമൂല്യവുമായ ആഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള നിലവറയാണു രത്നഭണ്ഡാരം എന്ന് അറിയപ്പെടുന്നത്.
അപൂര്‍വ രത്നങ്ങളും വജ്രങ്ങളും അടങ്ങിയതാണ് രത്നഭണ്ഡാരം ഉള്ളിലേക്ക് കടക്കുമ്പോള്‍ തോര്‍ത്ത് മുണ്ട് മാത്രമാണ് വസ്ത്രമായി അനുവദിച്ചിരിക്കുന്നത്. ഇരുട്ടിനെ മറികടക്കാന്‍ ടോര്‍ച്ചിന്റെ സഹായവും തേടാം. ഓക്സിജന്‍ സൗകര്യവും ഉറപ്പാക്കും.ഭണ്ഡാരത്തിന് പാമ്പുകള്‍ കാവല്‍ നില്‍ക്കുന്നുവെന്ന് വിശ്വസിക്കുന്നതിനാല്‍ പാമ്പ് പിടുത്തക്കാരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. രത്ന ഭണ്ഡാരത്തിന്റെ സുരക്ഷ മാത്രമായിരിക്കും പരിശോധിക്കുക. രത്നശേഖരം സൂക്ഷിച്ചിരിക്കുന്ന പേടകങ്ങളില്‍ തൊടാന്‍ ഇവര്‍ക്ക് അനനുവാദമില്ല.
ഇതില്‍ നിന്നു വിലപിടിപ്പുള്ള ആഭരണങ്ങള്‍ പലതും നഷ്ടമായെന്ന് ആരോപണമുയർന്നിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ജസ്റ്റിസ് ബിശ്വനാഥ് രഥ് അധ്യക്ഷനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയാണു നിലവറയിലെ രണ്ട് അറകളും തുറക്കാൻ തീരുമാനിച്ചത്.
അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. പ്രവേശനാനുമതിയില്ലാത്ത സന്ദര്‍ശകര്‍ക്ക് അടുത്തുള്ള രഘുനന്ദന് ലൈബ്രറിയുടെ മേല്‍ക്കൂരയില്‍ നിന്ന് ക്ഷേത്രവും പരിസരവും വീക്ഷിക്കുകയും ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ കാണുന്ന ജഗന്നാഥന്റെ ചിത്രത്തിന് ആദരവ് അര്‍പ്പിക്കുകയും ചെയ്യാം.പുരി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്തരം കിട്ടാത്ത ചില നിഗൂഢതകള്‍ ആശ്ചര്യപ്പെടുത്തുന്നവയാണ്.
ഏതാണ്ട് നാല്‍പ്പത്തിയഞ്ചു നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരം വരും ക്ഷേത്ര ഗോപുരത്തിന്. ഗോപുരത്തിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഭീമന് സുദര്‍ശനചക്രം വിചിത്രമാണ്. അത് നഗരത്തിന്റെ ഏത് ദിശയില്‍ നിന്നു നോക്കിയാലും നമുക്ക് അഭിമുഖമായി കാണാം
.അത്ഭുതപ്പെടുത്തുന്ന മറ്റൊരുകാര്യം ഗോപുരത്തിന് നിഴലില്ല എന്നതാണ്. ഉദയം മുതല്‍ അസ്തമയം വരെയുള്ള സമയത്തൊന്നും ക്ഷേത്രഗോപുരത്തിന്റെ നിഴല്‍ ഭൂമിയില്‍ പതിക്കില്ല.
ഗോപുരത്തിന്റെ മുകളിലെ പതാക എന്നും മാറും. പൂജാരി ദിവസവും ഗോപുരമുകളില്‍ കയറി അത് മാറുന്ന പതിവിന് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ടത്രേ. അത്ഭുതമെന്തെന്നാല്‍ ഈ പതാക എപ്പോഴും കാറ്റിനു വിപരീതദിശയിലായിരിക്കും പറക്കുന്നത് എന്നതാണ്.
കടലോരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ നാല് വാതിലുകളില്‍ പ്രധാനപ്പെട്ടത്, സിംഹദ്വാരം എന്ന് അറിയപ്പെടുന്നു. ഇരമ്പിയാര്‍ക്കുന്ന കടലിന്റെ ശബ്ദം, സിംഹദ്വാരത്തിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ കേള്‍ക്കാന്‍ കഴിയില്ല, എന്നാല്‍ ക്ഷേത്രത്തിന് പുറത്തു കടന്നുകഴിയുമ്പോള്‍ അത് വീണ്ടും ശ്രവിക്കാം. ഭാരതീയ വാസ്തുശില്‍പ്പ ചാതുരിയുടെ പ്രാഗല്ഭ്യവും കരവിരുതുമാണ് ഇതിനുപിന്നില്‍ എന്ന് വിശ്വസിച്ചാലും മറ്റു ചില കാര്യങ്ങള്‍ക്ക് ഉത്തരമില്ല. ക്ഷേത്ര ഗോപുരം സ്ഥിതിചെയ്യുന്നത് വിമാനയാത്രക്ക് വിലക്കുള്ള സ്ഥലത്തല്ല, എന്നാല്‍ വിമാനങ്ങള്‍ ക്ഷേത്രത്തിനുമുകളിലൂടി പറക്കാറില്ല. അതുമാത്രമല്ല വിചിത്രം, പക്ഷികളും ക്ഷേത്രത്തിന് മുകളിലൂടെ പറക്കാറില്ല.
പുരി ക്ഷേത്രത്തിലെ മഹാപ്രസാദം മറ്റൊരത്ഭുതമാണ്. എല്ലാ ദിവസവും ഒരേ അളവിലാണ് പ്രസാദമൂട്ടിനുള്ള ഭക്ഷണം തയാറാക്കുക. എന്നാല്‍ എത്രയധികം തിരക്ക് കൂടിയാലും കുറഞ്ഞാലും ഉണ്ടാക്കുന്ന ഭക്ഷണം കൃത്യമായി എല്ലാവര്ക്കും ലഭിക്കും, ഒരിക്കലും മിച്ചം ഉണ്ടാവുകയുമില്ല. ഏതാണ്ട് അറുന്നൂറ് പാചകക്കാരുണ്ടാവും ദിവസവും പ്രസാദം തയാറാക്കാന്‍.പ്രസിദ്ധമാണ് പുരി രഥോത്സവം.
ആഷാഢമാസത്തിലാണ് (ജൂണ്‍, ജൂലൈ മാസങ്ങളില്‍) രഥോത്സവം നടക്കുന്നത്. ക്ഷേത്രവിഗ്രഹങ്ങള്‍ വലിയ രഥങ്ങളിലേറ്റി ക്ഷേത്രത്തില്‍ നിന്ന് ഏതാണ് രണ്ടൂ മൈല്‍ ദൂരെയുള്ള 'ഗുണ്ടിച്ച ബാരി'എന്ന സ്ഥലത്തേക്ക് കൊണ്ടു പോകുന്നു. ഒരാഴ്ച്ചക്കു ശേഷം വിഗ്രഹങ്ങള്‍ തിരികെ ക്ഷേത്രത്തിലേക്ക് കൊണ്ടൂ വരുന്നു.
ഗോകുലത്തില്‍ നിന്ന് മഥുരയിലേക്കുള്ള കൃഷ്ണന്റെ യാത്രയെ ഓര്‍മ്മിക്കുന്ന ഒരു ചടങ്ങാണ് ഈ രഥയാത്ര ആഘോഷം. ഏതാണ്ട് 50 അടി ഉയരമുള്ള ഭീമന് രഥത്തിലാണ് കൃഷ്ണവിഗ്രഹം കൊണ്ടൂപോകുന്നത്. 16 ചക്രങ്ങളുള്ള രഥത്തിന്റെ ഓരോ ചക്രത്തിനും 7 അടി വ്യാസം കാണും. ആയിരക്കണക്കിന് പേര് ഈ വന്‍രഥങ്ങളെ തള്ളുകയും ഇതില്‍ ബന്ധിച്ചിരിക്കുന്ന കയറുകള്‍ വലിക്കാന്‍ മത്സരിക്കുകയും ചെയ്യുന്നു. രണ്ടു മൈല്‍ ദൂരമുള്ള യാത്ര രണ്ടു ദിവസം വരെ നീളാറുണ്ട്. മഴയുള്ള സമയത്ത് രഥചക്രം മണലില്‍ താഴ്ന്നു
പോകുന്നതിനാല്‍ യാത്ര കൂടുതല്‍ ദുഷ്കരമാകും. എന്നാല്‍ ഇന്ന് അതിവിശാലമായ വീഥികളാണ് രഥോത്സവത്തിനായി തയാറാക്കിയിട്ടുള്ളത്. രഥോത്സവം ഇല്ലാത്തപ്പോള്‍ വീഥികളുടെ ഇരുവശവും വഴിവാണിഭക്കാരെക്കൊണ്ട് നിറഞ്ഞിരിക്കും. തദ്ദേശീയരുടെ ഉത്സവമാണെങ്കിലും രഥോത്സവത്തിന് ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ എല്ലാ ദേശങ്ങളില്‍നിന്നും ഇവിടെയെത്തി പങ്കെടുക്കാറുണ്ട്.
ആദിശങ്കരനാല്‍ സ്ഥാപിതമായ നാലു മഠങ്ങളില്‍ ഒന്ന് പുരിയിലാണുള്ളത്. ശൃംഗേരി, ദ്വാരക, ജ്യോതിര്‍മഠ് എന്നിവയാണ് മറ്റു മഠങ്ങള്‍. ഒന്നരലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന നഗരമാണ് പുരി. പറയത്തക്ക വ്യവസായങ്ങളൊന്നും ഈ നഗരത്തിലില്ല.
തീര്‍ത്ഥാടനത്തെ ആശ്രയിച്ചാണ് ജനങ്ങള്‍ ജീവിതവൃത്തി കഴിക്കുന്നത്.ആയിരക്കണക്കിന് സഞ്ചാരികള്‍ ദിനം പ്രതി വന്നു പോകുന്ന പുരിയിലെ ഗോള്‍ഡന്‍ ബീച്ചും ഏറെ പ്രസിദ്ധമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.