ബിജെപി നേതാവും, കോൺഗ്രസ് നേതാവും വേട്ടയാടുന്നു: പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്, പരാതി നൽകുമെന്ന് ചിത്രകാരി ജസ്ന,

കണ്ണൂർ: കുടുംബത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ചിത്രകാരി ജസ്‌ന സലിം. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്, റോഷൻ എന്ന ഓണ്‍ലൈൻ മാദ്ധ്യമപ്രവർത്തകൻ എന്നിവർക്കെതിരെയാണ് ജസ്‌നയുടെ പരാതി.

റോഷൻ തന്നെ നിരന്തരം ഉപദ്രവിച്ചു. ഇയാള്‍ക്കെതിരെയുള്ള നേരത്തെയുള്ള കേസ് അട്ടിമറിക്കപ്പെട്ടു. ടി സിദ്ദിഖ് എംഎല്‍എ ഇയാള്‍ക്ക് സഹായം നല്‍കുന്നുവെന്നും ജസ്‌ന ആരോപിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും തന്നെ വേട്ടയാടാൻ കൂട്ടുനില്‍ക്കുന്നുവെന്ന് ജസ്‌ന പറഞ്ഞു. തന്നെ സഹായിക്കുന്നവരെ അപമാനിക്കാൻ ശ്രമം നടക്കുകയാണ്. സൈബർ അധിക്ഷേപങ്ങള്‍ക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കാനാണ് ജസ്‌നയുടെ തീരുമാനം.

അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് കൊണ്ടാണ് ജസ്‌ന ഗുരുവായൂരപ്പൻ ചിത്രങ്ങള്‍ വരയ്‌ക്കുന്നത്. ഈയിടെ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കണ്ണന്റെ ചിത്രം സമ്മാനിച്ചു. കഴിഞ്ഞവർഷം വിവിധ വലിപ്പത്തിലുള്ള കണ്ണന്റെ 101 ചിത്രങ്ങള്‍ ഒരുമിച്ച്‌ ഗുരുവായൂരില്‍ സമർപ്പിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !