ക്രൂരത: മോക്ഷണമാരോപിച്ച് 12 കാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ,

പാ​ട്ന: പന്ത്രണ്ട് വയസുകാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് ആളുകൾ മർ​ദ്ദിച്ചു. ബിഹാറിലെ ബ​ഗുസാരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മർദ്ദിച്ചത്. ആളുകൾ‌ ചേർന്ന് കുട്ടിയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ലക്മിനിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാൾ വടിയുമായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ക​ട​യി​ൽ​ നി​ന്ന് കുട്ടി സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് മ​ർ​ദ​ന​മെ​ന്നാ​ണ് പ്രാഥമിക നി​ഗമനം. ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് കു​ട്ടി​യെ പി​ടി​കൂ​ടി റെ​യി​ൽ​വേ ട്രാ​ക്കി​ൽ എ​ത്തി​ച്ച് കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പൊലീസ് എത്തിയാണ് പന്ത്രണ്ടുകാരനെ രക്ഷിച്ചത്.

കു​ട്ടി മോ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ളു​ക​ൾ സം​ഘം ​ചേ​ർ​ന്ന് കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. സംഭവത്തിൽ റോഷൻ കുമാർ, ജയ് റാം ചൗധരി, കാഹുൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !