പെയ്ൻ കില്ലറായി പ്രവത്തിക്കുന്നു: രോഗപ്രതിരോധശേഷി വർദിപ്പിക്കുന്നു, കാപ്സിക്കം കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ:

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് കാപ്സിക്കം. ഗ്രീന്‍ പെപ്പര്‍, സ്വീറ്റ് പെപ്പര്‍, ബെല്‍ പെപ്പര്‍ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.

വിറ്റാമിന്‍ സി, ഫൈബര്‍, ആന്റി ഓക്സിഡന്‍റ് എന്നിവയാല്‍ സമ്പുഷ്ടമാണ് കാപ്സിക്കം.

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് കാപ്സിക്കം. ഇതിലെ ഉയർന്ന വിറ്റാമിൻ സി ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു, ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ ഇത് സഹായിക്കുന്നു, ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്‌ക്കും.

ഇവ പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. അതു പോലെ വിറ്റാമിന്‍ ഇ, എ, പൊട്ടാസ്യം എന്നിവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി6 അടങ്ങിയ കാപ്സിക്കം ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാനും സഹായിക്കും.

കാപ്‌സിക്കത്തിലെ വിറ്റാമിൻ എയുടെയും മറ്റ് കരോട്ടിനോയിഡുകളുടെയും സാന്നിധ്യം കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും, മാത്രമല്ല പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ സാധ്യത കുറയ്‌ക്കുകയും ചെയ്യും.

ശരീര വേദനയുള്ളവര്‍ക്ക് വേദനയില്‍ നിന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കുന്നു. നമ്മുടെ തൊലിയില്‍ നിന്നും സ്പൈനല്‍ കോര്‍ഡിലേക്ക് വേദനയുടെ ആവേഗങ്ങളെ എത്തിക്കുന്നത് തടയുകയും സ്വാഭാവികമായ പെയിന്‍കില്ലറായി കാപ്സിക്കം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളെ തടയാനും ഇവ സഹായിക്കും. അനീമിയ തടയാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഇവ ഡയറ്റില്‍‌ ഉള്‍‌പ്പെടുത്താം. വളരെ കുറച്ച്‌ കാര്‍ബോ മാത്രമേ ഇവയില്‍ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ വണ്ണം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാപ്സിക്കം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

കാപ്‌സിക്കത്തിലെ ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം ഗർഭിണികള്‍ക്ക് ഗുണം ചെയ്യുന്നു, ഇത് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്‌ക്കുകയും സസ്യാഹാരങ്ങളില്‍ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !