ഹരാരെ (സിംബാബ്വെ): സിംബാബ്വെ-ഇന്ത്യ ടി20 പരമ്പരയ്ക്ക് ഹരാരെയില്‍ തുടക്കമായി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സിംബാബ്വെയെ ബാറ്റിങ്ങിനയച്ചു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ വൈകീട്ട് നാലര മുതലാണ് മത്സരം.ഇരുരാജ്യങ്ങളും യുവനിരകളെ അണിനിരത്തിയാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യമത്സരത്തിനിറങ്ങിയത്. ശുഭ്മാന്‍ ഗില്ലിനൊപ്പം അരങ്ങേറ്റ താരം അഭിഷേക് ശര്‍മ ഓപ്പണിങ്ങില്‍ ഇറങ്ങും. റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവര്‍ക്കും ഇന്ന് അന്താരാഷ്ട്ര ടി20 അരങ്ങേറ്റമാണ്.
പ്ലെയിങ് ഇലവന് ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, ആവേശ് ഖാന്, മുകേഷ് കുമാര്‍, ഖലീല്‍ അഹ്മദ്.
പ്ലെയിങ് ഇലവന് സിംബാബ്വെ: വെസ്ലി മധ്വീരെ, ഇന്നസെന്റ് കയ്യ, ബ്രയാന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഡിയന് മിയേഴ്സ്, ജോനാഥന് കോംപ്ബെല്, ക്ലൈവ് മദന്ദെ, വെല്ലിങ്ടണ്‍ മസാകദ്സ, ലൂക്ക് ജോങ്വെ, ബ്ലെസ്സിങ് മുസര്ബനി, തെന്ദായ് ചതാര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.