കോയമ്പത്തൂർ: വാടകവീട്ടില്‍ താമസിച്ചു വന്ന ലോറി ഡ്രൈവർ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. വീടാകെ തീപടർന്നു പിടിച്ച് അവിടെ താമസിച്ചിരുന്ന മറ്റു രണ്ടു ലോറി ഡ്രൈവർമാർ വെന്തു മരിച്ചു. നാലുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേനി ജില്ലയില്‍ നിന്നുള്ള 7 ലോറി ഡ്രൈവർമാർ കോയമ്പത്തൂർ ജില്ലയിലെ സൂലൂരിനടുത്തുള്ള കോത്തുകൗണ്ടൻ പുതൂർ പ്രദേശത്ത് വാടകവീട്ടില്‍ ഒരുമിച്ച് താമസിച്ച് ജോലി ചെയ്യുകയായിരുന്നു .ഇവരില്‍ അക്കുർരാജ എന്നയാള്‍ ഏതാനും ദിവസം മുമ്പ് ലോറി ഓടിക്കുന്നതിനിടെ അപകടമുണ്ടാക്കി. ആ അപകടത്തില്‍ ഒരു അധ്യാപകൻ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ദിവസങ്ങളായി അക്കുർരാജ കടുത്ത വിഷാദത്തിലായിരുന്നു.
ഇന്നലെ എല്ലാവരും ഉറങ്ങിക്കിടക്കുമ്ബോള്‍ അക്കൂർരാജ വീട്ടില്‍ നിന്ന് പെട്രോള്‍ എടുത്ത് ദേഹത്ത് ഒഴിച്ച് കത്തിച്ചു. തുടർന്ന് പെട്രോള്‍ കാൻ ഉയർത്തി വീട്ടിലേക്ക് എറിഞ്ഞു എന്ന് പറയപ്പെടുന്നു. ഇതേത്തുടർന്ന് വീട്ടിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു.
അക്കുർരാജയടക്കം 3 പേർ സംഭവസ്ഥലത്ത് തന്നെ വെന്ത് മരിക്കുകയും ചെയ്തു. 4 പേരെ പൊള്ളലേറ്റ നിലയില്‍ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 90 ശതമാനം പൊള്ളലേറ്റ 3 പേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരാള്‍ക്ക് 20 ശതമാനം പൊള്ളലേറ്റതായി പറയപ്പെടുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.