പത്തനംതിട്ട: പാസ്റ്റർ എം വി ജോർജ് (കുഞ്ഞുമോൻ 78) ഷിക്കാഗോയില്‍ അന്തരിച്ചു. പത്തനംതിട്ട കടമ്പനിട്ട സ്വദേശിയായ അദ്ദേഹം മുളന്തറ കുടുംബാംഗമാണ്.
ജെസ്സി ജോർജ് ആണ് ഭാര്യ. ആദ്യ ഭാര്യ പരേതയായ തങ്കമ്മ ജോർജ്. അര നൂറ്റാണ്ടു മുൻപ് അമേരിക്കയില്‍ എത്തിയ ജോർജ് ദീർഘകാലം ബാങ്ക് ഓഫ് അമേരിക്കയുടെ ഉദ്യോഗസ്ഥനായിരുന്നു.
പരേതരായ കെ വി വർഗീസ് മറിയാമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കള്‍. പരേതനായ മുളന്തറ എബ്രഹാം, സാമുവല്‍ മുളന്തറ, ജോണ്‍ മുളന്തറ, മറിയാമ്മ വർഗീസ് എന്നിവരാണ് സഹോദരങ്ങള്‍.
വിവിധ ഓണ്‍ലൈൻ പ്രയർ ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യമായിരുന്ന പാസ്റ്റർ എം വി ജോർജിന്റെ മൃതദേഹം ജൂലൈ 28 ഞായറാഴ്ച വൈകിട്ടു 4 മണി മുതല്‍ നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതുദർശനത്തിനായി വെക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശുശ്രൂഷകളെ തുടർന്ന് ഉച്ചയോടെ മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.