അയർലണ്ട്: വമ്പൻ തയ്യാറെടുപ്പുകളുമായി നാളെ ശനിയാഴ്ച (ജൂലൈ 27) Utsav 24 നു പോർട്ളീഷിൽ കൊടിയുയരുന്നു.
ആഘോഷങ്ങൾക്കു മാറ്റുകൂട്ടുവാൻ സെലിബ്രറ്റി ഗസ്റ്റ് ആയി പ്രശസ്ത സിനിമ താരം അന്നാ രാജനും -ലിച്ചി എത്തുന്നു.വിശാലമായ Rathleague GAA ഗ്രൗണ്ടിൽ 30ൽ അധികം ഫുഡ് ആൻഡ് നോൺഫൂഡ് സ്റ്റാളുകൾ, 2000ൽ അധികം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം മതിയായ ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയും സജ്ജമാണ്.
ആവേശംകരമായ വടംവലി മൽസരം, പെനാൽറ്റി ഷൂട്ട് ഔട്ട്, പഞ്ച ഗുസ്തി, പുഷ് അപ്പ്, ബൌളിംഗ്, ഷോട്ട് പുട്ട് , റുബിക് ക്യുബ് സോൾവിങ് തുടങ്ങിയ മത്സര ഇനങ്ങളിൽ ക്യാഷ് പ്രൈസുകളും മറ്റു ആകർഷക സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു.
കലാമത്സരങ്ങളിൽ പത്തിലധികം ടീമുകൾ തിരുവാതിരയിലും U K ൽ നിന്നും അയർലണ്ടിൽ നിന്നുമായി നിരവധി ടീമുകൾ ചെണ്ടമേളത്തിലും മത്സരിക്കുന്നു. കുട്ടികൾക്കായി ചിത്രരചനാ മത്സരവും ഒരുക്കിയിരിക്കുന്നു.
രാവിലെ 9 മുതൽ രാത്രി 9 വരെ നീളുന്ന ആഘോഷ പരിപാടികളിൽ മത്സരങ്ങൾക്കുശേഷം, Cloud 9 അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്, കുമ്പളം നോർത്ത് ബാണ്ടിന്റെ സംഗീത വിരുന്ന്, ദർശൻ ചടുലതാളത്തിലൊരുക്കുന്ന ഡി ജെ എന്നിവ കൂടാതെ പ്രതിഭാധനരായ നർത്തകരെ അണിനിരത്തി മുദ്ര ആർട്സും,
കുച്ചിപ്പുടിയുമായി അതുല്യ പ്രതിഭ സപ്ത രാമൻ നമ്പൂതിരിയുടെ സപ്ത സ്വര, DBDS, Jump Street Dancers എന്നീ പ്രശസ്തരും ദ്രശ്യവിരുന്നൊരുക്കി വേദിയിലെത്തുന്നു. Irish കലാകാരന്മാരോരുക്കുന്ന River Dance, യുവജനങ്ങളുടെ ഹരമായ ഫാഷൻ ഷോ തുടങ്ങിയ വേറിട്ട ഇങ്ങളും സദസ്യരെ കാത്തിരിക്കുന്നു.
പാർക്കിങ്ങിനായി അവശേഷിക്കുന്നതു ഏതാനും സ്ലോട്ടുകൾ മാത്രമാകയാൽ എത്രയും പെട്ടെന്നു ഓൺലൈൻ ആയി ബുക്ക് ചെയ്യുക. ഓൺലൈൻ ബുക്കിങ്ങിൽ സ്ലോട്ടുകൾb ലഭ്യമാകുന്നില്ലായെങ്കിൽ 0892540535 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണെന്നു സംഘാടകർ പ്രേത്യേകം അറിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.