തൊടുപുഴ: ഇടുക്കി കുമളിയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യനാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ അറുപ്പത്തിയാറാം മൈലില്‍ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ഫയർഫോഴ്സ് എത്തിയാണ് കാറിൽ പടർന്ന തീ അണയ്ച്ചത്. കാറിനകത്ത് റോയി മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.