കോട്ടയം: കോട്ടയം നിവാസികള്‍ ഏറെ ഉത്തരവാദിത്വത്തോടെയും, സത്യസന്ധരായും ജീവിക്കുന്നവരാണ്. എന്തുകാര്യം പറഞ്ഞാലും ഏറെ സന്തോഷത്തോടെ ഏറ്റെടുക്കും. അഭിപ്രായം തുറന്ന് പറയും. മറ്റുള്ളവർക്ക് കരുതല്‍ ഒരുക്കാൻ 'വോള്‍ ഒഫ് ലവ്' പദ്ധതി ആശയം മുന്നോട്ടുവച്ചപ്പോള്‍ സമൂഹമൊന്നാകെ ഏറ്റെടുത്തു.
ഇന്ന് സ്‌കൂള്‍, ബാങ്കുകള്‍, വിവിധ സർക്കാർ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സ്വകാര്യ സംരംഭങ്ങള്‍ തുടങ്ങി വിവിധ ഇടങ്ങളിലായി 600 ഓളം വോള്‍ ഒഫ് ലവ് ഇടങ്ങളാണ് മറ്റുവർക്ക് ഭക്ഷണവും മരുന്നും വസ്ത്രവുമായി കരുതല്‍ തീർക്കുന്നത്.മഴയുമായി ബന്ധപ്പെട്ട് അവധി പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ ഒട്ടേറെ ഫോണ്‍കാളുകള്‍ വന്നെങ്കിലും കുട്ടികള്‍ പുറത്തിറങ്ങിയാല്‍ സുരക്ഷാ ഭീഷണി ഉണ്ടാകുമെന്ന ഘട്ടത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്. ആകാശപാതയില്‍ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്.
വിഷയത്തിലെ സാങ്കേതിക റിപ്പോർട്ടാണ് താൻ സമർപ്പിച്ചത്. വാഗമണ്‍, കുമരകം, ഇലവീഴാപൂഞ്ചിറ പോലുള്ള ഡെസ്റ്റിനേഷൻ ടൂറിസം സെന്റുകള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള പ്രവർത്തനമാണ് നടത്തിയതെന്നും കോട്ടയം പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ അവർ പറഞ്ഞു. കേരളകൗമുദി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാർ ഉപഹാരം സമ്മാനിച്ചു. 22 ന് ഇടുക്കി കളക്ടറായി വിഗ്‌നേശ്വരി ചുമതല ഏല്‍ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.