പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പല്ലുകള്‍ കാണില്ലല്ലൊ. മോണ കാട്ടി അവര്‍ ചിരിക്കുന്നതും കരയുന്നതും നല്ല ചേലാണ്. പിന്നീട് പല പ്രായത്തിലായിട്ടാണ് പല്ലുകള്‍ ഉണ്ടാകുന്നത്.
മിക്കവാറും 21 വയസാകുമ്പോഴേക്കും ജ്ഞാനപല്ലുകള് ഉള്‍പ്പെടെ 32 പല്ലുകള്‍ രൂപപ്പെട്ടിരിക്കും.പല്ലുകളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ശരിയായ പോഷകാഹാരം ഇതില്‍ ഉള്‍പ്പെടുന്നു. അടുത്തിടെ 32 പല്ലുമായി ഒരു കുഞ്ഞ് ജനിച്ച സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
രാജ്യം ഏതാണന്ന് വെളുപ്പെടുത്തിയിട്ടില്ല, ഇൻസ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഈ കുട്ടിയുടെ അമ്മയാണ് പങ്കുവച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത് അപൂര്‍വ രോഗമാണത്രെ. ഈ അവസ്ഥയെ സാധാരണയായി നേറ്റല്‍ പല്ലുകള്‍ എന്ന് വിളിക്കുന്നു.
കുഞ്ഞിന് ഇത് വളരെ ദോഷകരമല്ലെങ്കിലും, ഇത് അമ്മയ്ക്ക് പ്രശ്നമുണ്ടാക്കും. കാരണം കുട്ടിക്ക് ഭക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ, പല്ലുകള്‍ തകര്‍ന്നാല്‍ കുഞ്ഞത് വിഴുങ്ങാനും സാധ്യതയുണ്ട്.
ദൃശ്യങ്ങളില്‍ ഈ കുട്ടി മുഴുവന്‍ പല്ലുകളുമായി ചിരിക്കുന്നത് കാണാം. വീഡിയോ കണ്ട പലരും കുഞ്ഞ് വളര്‍ന്നപ്പോള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടോ എന്ന കാര്യം തിരക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒന്നുംതന്നെയില്ലെന്നാണ് വിവരം...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.