ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേന ഫയൽ ചെയ്ത മാനനഷ്ട കേസിൽ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് അഞ്ച് മാസം തടവ്. ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിടേതാണ് വിധി.സക്സേനയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. 2006-ൽ ഫയൽചെയ്ത ക്രിമിനൽ മാനനഷ്ട കേസിലാണ് മേധാ പട്കറിന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമ്മ ശിക്ഷ വിധിച്ചത്.
അപ്പീൽ നൽകുന്നതിന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മേധയുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വർഷത്തെ തടവ് വിധിക്കാത്തത് എന്നും കോടതി ചൂണ്ടിക്കാട്ടി.
ടി.വി. ചാനലുകളിൽ അപകീർത്തികരമായ ആരോപണം ഉന്നയിക്കുകയും അപകീർത്തികരമായ പത്ര പ്രസ്താവന ഇറക്കുകയും ചെയ്തു എന്ന് ആരോപിച്ച് മേധാ പദ്കറിന് എതിരെ വി.കെ. സക്‌സേന മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. അഹമ്മദാബാദ് ആസ്ഥാനമായ നാഷണൽ കൗൺസിൽ ഫോർ സിവിൽ ലിബെർട്ടീസ് എന്ന സന്നദ്ധ സംഘടനയുടെ തലവൻ ആയിരുന്നു അന്ന് വി.കെ. സക്സേന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.