വൺ പ്ലസ്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മോഡലായ നോർഡ് സിഇ 4 ലൈറ്റ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.നോർഡ് സിഇ 3 ലൈറ്റിന്റെ പിൻഗാമി ആണിത്.ചെയ്ത OnePlus Nord CE 4 5G ഹാൻഡ്‌സെറ്റുമായി ചേരുന്നു.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റും 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,500എംഎഎച്ച് ബാറ്ററിയും നോർഡ് സിഇ 4 ലൈറ്റ് 5ജിയിൽ വരുന്നുണ്ട്. മികച്ച ക്യാമറ ക്വാളിറ്റിയും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 14 ഔട്ട് ഓഫ് ദി ബോക്‌സിലാണ് ഫോൺ പ്രവർത്തിക്കുന്നത്.നോർഡ് സിഇ 4 ലൈറ്റ് 5ജിയുടെ വില:
8ജിബി + 128ജിബി, 8 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഈ മോഡലിനുള്ളത്.8ജിബി + 128ജിബി വേരിയന്റിന് 19,999 രൂപയാണ് വില.22,999 രൂപയാണ് 8 ജിബി + 256 ജിബി വേരിയന്റിന്റെ വില.മെഗാ ബ്ലൂ, സൂപ്പർ സിൽവർ, അൾട്രാ ഓറഞ്ച് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഫോൺ വിപണിയിലേക്ക് എത്തുന്നത്.ആമസോൺ, വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ്, വിജയ് സെയിൽസ് എന്നിവയിൽ ഫോൺ ഇപ്പോൾ ലഭ്യമാണ്.നോർഡ് സിഇ 4 ലൈറ്റ് 5ജിയുടെ സവിശേഷതകൾ:
6.67-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080 x 2,400 പിക്‌സൽ) അമോലെഡ് ഡിസ്പ്ലേയോട് കൂടിയാണ് ഫോണിന്റെ രൂപകല്പന.120Hz വരെ റിഫ്രഷ് റേറ്റും , 2,100 nits പീക്ക് ബ്രൈറ്റ്‌നസ് ലെവലും 20:9 സ്ക്രീൻ റേഷ്യോയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. അഡ്രിനൊ 619 GPU, 8GB LPDDR4X റാം, 256GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജ് എന്നിവയുമായി ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 SoC ചിപ്പ് ആണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 14 ഉപയോഗിച്ചാണ് ഇത് ഷിപ്പ് ചെയ്യുന്നത്.
ഒപ്‌റ്റിക്‌സിലേക്ക് വന്നാൽ, 1/1.95-ഇഞ്ച് 50-മെഗാപിക്സൽ സോണി LYT-600 പ്രൈമറി സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. മുൻ ക്യാമറയ്ക്ക് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (ഇഐഎസ്) പിന്തുണയുള്ള 16 മെഗാപിക്സൽ സെൻസറാണ്.
80W വയർഡ് SuperVOOC, 5W റിവേഴ്‌സ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,500mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൌസ്. 5G, Wi-Fi 5, GPS, Bluetooth 5.1, USB Type-C കണക്റ്റിവിറ്റി എന്നിവയും ഫോൺ പിന്തുണയ്ക്കുന്നുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനറും 3.5 എംഎം ഓഡിയോ ജാക്കും ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 191 ഗ്രാമാണ് ഫോണിന്റെ ഭാരം.
ENGLISH SUMMARY: One plus nord CE 4 LITE launched
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.