കോട്ടയം: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ മുണ്ടൻകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയ കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വിദ്യാർഥികൾ ഡോക്ടർമാരെ ആദരിച്ചു.
ഡോക്ടേഴ്സ് സമൂഹത്തിനായി ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതിനാൽ അവരെ നാം എന്നും ഓർമ്മിക്കണമെന്നും ഹെഡ്മാസ്റ്റർ ശ്രീ. റെജി സെബാസ്റ്റ്യൻ വിദ്യാർഥികളെ ഓർമ്മിപ്പിച്ചു. കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി മുണ്ടൻകുന്ന് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ ഓർത്തെടുത്ത് അധ്യാപക പ്രതിനിധി ശ്രീ. സിജു സെബാസ്റ്റ്യൻ ആ സമയത്തു ഡോക്ടേഴ്സ് കാഴ്ച്ചവെച്ച ത്യാഗോജ്ജ്വലമായ സേവനത്തിന് നന്ദി പറഞ്ഞു. അധ്യാപക പ്രതിനിധികളായ സിസ്റ്റർ സോണിയ കെ അലക്സ്, ശ്രീമതി ലിജോ പി മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
തദവസരത്തിൽ, PHC മെഡിക്കൽ ഓഫീസർ ഡോ. പ്രീത എസ്.വൈ. കുട്ടികളുടെ ഈ സന്ദർശനത്തെ അഭിനന്ദിച്ച് സംസാരിക്കുകയും ഇത് തങ്ങൾക്കു കിട്ടുന്ന ഒരു അവാർഡ് തന്നെയാണെന്നും പറയുകയുണ്ടായി. ഇതുപോലെ സമൂഹത്തെകുറിച്ച് നല്ല കാഴ്ചപ്പാടുള്ള യുവതലമുറയായി വളരണമെന്നും അവർ ഉദ്ബോധിപ്പിച്ചു. ഇങ്ങനെ ഒരു പ്രോഗ്രാം വിഭാവനം ചെയ്ത എൽ.എഫ് .എച്ച്.എസ് ലെ കുട്ടികൾക്കും അധ്യാപർക്കും PHC കുടുംബാംഗങ്ങൾ അനുമോദനങ്ങൾ അർപ്പിക്കുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.