തിരുവനന്തപുരം: കൊല്ലം സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം പങ്കുവച്ച് ലക്ഷ്മി നക്ഷത്ര യൂട്യൂബില്‍ എത്തി.
സുധിയുടെ മണം എന്നും തനിക്കൊപ്പം വേണം എന്നാഗ്രഹിച്ച് രേണു ഒരിക്കല്‍ ചിന്നുവിനോട് ഒരു കാര്യം പറഞ്ഞിരുന്നു. ആ ആഗ്രഹമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നത്.ഒരു ഉദ്ഘാടന ചടങ്ങിന് വേണ്ടി ദുബായില്‍ എത്തിയ ചിന്നു, കൈയ്യില്‍ മറ്റൊരു സാധനം കൂടെ കരുതിയിരുന്നു. അപകടം സംഭവിക്കുമ്പോള്‍ കൊല്ലം സുധി ധരിച്ചിരുന്ന ഷര്‍ട്ട്. കൈ മടക്ക് പോലും നിവര്‍ത്താത്ത ആ ഷര്‍ട്ടിന് സുധിയുടെ ചോരയുടെ മണമുണ്ട്.
അലക്കാതെ, ആ മണം അങ്ങനെ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു രേണു. ഈ മണം അത്തറാക്കി തരണം എന്ന് പറഞ്ഞാണ് ലക്ഷ്മിയെ ഏല്പിച്ചത്. അത് അങ്ങനെ എടുത്ത് ലക്ഷ്മി ദുബായില്‍ എത്തുകയും ചെയ്തു.
ദുബായല്‍ പ്രശസ്തനായ യൂസഫ് ഭായിയാണ് ലക്ഷ്മി നക്ഷത്രയ്ക്ക് വേണ്ടി ഇത് ചെയ്തുകൊടുത്തത്. ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും സജസ്റ്റ് ചെയ്ത പേരായിരുന്നു യൂസഫ് ഭായിയുടേത്. എന്തിന് ഇത് വീഡിയോ ആക്കി നാട്ടുകാരെ കാണിക്കണം,
രഹസ്യമായി ചെയ്ത് രേണുവിനെ ഏല്പിച്ചാല് പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാന്‍ വേണ്ടി കൂടെയാണ് എന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു. മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആള്‍ക്ക് ഈ വീഡിയോ ഒരു പ്രചോദനം ആയിക്കോട്ടെ എന്നും താരം പറഞ്ഞു
ആദ്യമായാണ് മരണ ദിവസം ഇട്ട ഷര്‍ട്ട് തന്റെ അടുത്ത് എത്തുന്നത്, ഇതില്‍ ചോരയുടെയും വിയര്‍പ്പിന്റെയും മണമുണ്ട് എന്ന് പറഞ്ഞ യൂസഫ് ഭായിയും ഇമോഷണലാവുന്നത് വീഡിയോയില്‍ കാണാം. ലക്ഷ്മി നക്ഷത്രയെയും യൂസഫ് ഭായിയെയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.