പ്രയാഗ്രാജ്: മത പരിവര്‍ത്തനം നടക്കുന്ന മത സമ്മേളനങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അഹലാബാദ് ഹൈക്കോടതി. അല്ലാത്തപക്ഷം രാജ്യത്തെ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായി മാറുമെന്ന് കോടതി അഭിപ്രായപ്പെട്ടു.
മതം മാറ്റ കുറ്റത്തിന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കൈലാസ് എന്നയാളുടെ ജാമ്യഹര്‍ജി തള്ളിക്കൊണ്ടാണ്, ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ നിരീക്ഷണം. മത പ്രചാരണം എന്നതിന് പ്രചരിപ്പിക്കല്‍ എന്നാണ് അര്‍ഥമെന്നും ഒരു മതത്തില്‍നിന്നു മറ്റൊരു മതത്തിലേക്കു മാറ്റല്‍ എന്നല്ലെന്നും കോടതി പറഞ്ഞു.തന്റെ സഹോദരനെയും ഗ്രാമത്തിലെ മറ്റു പലരെയും ന്യൂഡല്‍ഹിയിലേക്കു കൂട്ടിക്കൊണ്ടുപോയി ക്രിസ്തുമതത്തിലേക്കു മാറ്റിയെന്ന, യുവതിയുടെ പരാതിയിലാണ് ഹര്‍ജിക്കാരനെതിരെ കേസെടുത്തത്. ഇത് ഗുരുതരമായ ആരോപണമാണെന്ന് കോടതി പറഞ്ഞു. പരാതിക്കാരിയുടെ സഹോദരന് പിന്നീട് തിരിച്ചുവന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത് അനുവദിച്ചാല്‍ ഒരു ദിവസം രാജ്യത്തെ ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമാവും. ഇത്തരത്തില്‍ മത പരിവര്‍ത്തനം നടക്കുന്ന മത സമ്മേളനങ്ങള്‍ ഉടന്‍ നിര്‍ത്തലാക്കണം- കോടതി പറഞ്ഞു.
കൈലാസ് ആളുകളെ ന്യൂഡല്‍ഹിയില്‍ എത്തിച്ചു മതംമാറ്റിയിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എസ് സി, എസ് ടിയില്‍ പെട്ടവരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ക്രിസ്തുമതത്തിലേക്കു മാറ്റുന്നതായി മുമ്പും ശ്രദ്ധയില്‍ പെട്ടിട്ടുള്ള കാര്യമാണെന്ന് കോടതി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.