കുരുക്ക് മുറുകുന്നു.: മുന്നില്‍ നിന്നത് കെജ്‌രിവാള്‍; സൗത്ത് ഗ്രൂപ്പില്‍ നിന്ന് 100 കോടി രൂപ കൈപ്പറ്റാൻ മദ്യനയത്തില്‍ ബോധപൂര്‍വം കൃത്രിമം കാണിച്ചു; സിബിഐ കോടതിയില്‍

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കുരുക്ക് മുറുകുന്നു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സൗത്ത് ഗ്രൂപ്പില്‍ നിന്ന് 100 കോടി രൂപ കൈപ്പറ്റാൻ മദ്യനയത്തില്‍ കെജ്‌രിവാള്‍ ബോധപൂർവം കൃത്രിമം കാണിച്ചതായി സിബിഐ കണ്ടെത്തി.

കേജ്‌രിവാളിന്റെ ജാമ്യപേക്ഷയെ എതിർത്ത് ഡല്‍ഹി ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിർണായക വെളിപ്പെടുത്തല്‍.

മദ്യനയ കുംഭകോണത്തിലെ മുഖ്യ പങ്കാളിയാണ് അരവിന്ദ് കെജ്‌രിവാളെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചു. മദ്യനയത്തില്‍ വെള്ളം ചേർത്തതോടെ ഡല്‍ഹിയിലെ മദ്യ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം 5% ല്‍ നിന്ന് 12% ആയി ഉയർന്നു. 

ഇതിന്റെ പങ്ക് എഎപിക്കും ലഭിച്ചു. ഗോവയിലെ നിയമസഭാ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കാണ് ഈ പണം ഉപയോഗപ്പെടുത്തിയത്. എഎപിയിലും ഡല്‍ഹി സർക്കാരിലും എല്ലാ തീരുമാനങ്ങളും കെജ്‌രിവാളിന്റെ നിർദ്ദേശപ്രകാരമായിരുന്നു. 

മദ്യനയം സംബന്ധിച്ച മനീഷ് സിസോദിയയുടെ തീരുമാനങ്ങള്‍ക്ക് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ മുൻകൂർ അംഗീകാരം നല്‍കിയെന്നും സിബിഐ ചൂണ്ടിക്കാട്ടി.

എഎപി നേതാക്കളും കെജ്‌രിവാളിന്റെ ഭാര്യയും സാക്ഷികളെ സ്വാധീനിച്ച്‌ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും സിബിഐ ആരോപിച്ചു. അന്വേഷണത്തോടുള്ള കെജ്‌രിവാളിന്റെ നിസ്സഹകരണവും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

കെജ്‌രിവാളിനെ ജാമ്യത്തില്‍ വിട്ടയക്കുന്നത് അന്വേഷണത്തേയും തുടർനടപടികളേയും ഗുരുതരമായി ബാധിക്കുമെന്നും സിബിഐ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !