ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശധീകരണവുമായി നടൻ സംഗീത് പ്രതാപ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ കൊച്ചി എം.ജി റോഡിൽ വച്ച് ആയിരുന്നു അപകടം ഉണ്ടായത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിലായി താൻ നിരീക്ഷണത്തിലായിരുന്നുവെന്നും നാളെ ആശുപത്രി വിടുമെന്നും സംഗീത്. അപകടത്തിൽ ചെറിയ പരിക്ക പറ്റിയിട്ടുണ്ട്, എന്നാൽ അതെല്ലാം ഇപ്പോള്‍ ഭേദമായി വരുന്നെന്നും നിങ്ങളുടെ സ്നേഹത്തിനും കരുതലിനുമെല്ലാം നന്ദി.
സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ പ്രതികരണവുമായി നടൻ സംഗീത് പ്രതാപ്. ‘പ്രിയപ്പെട്ടവരെ, കഴിഞ്ഞ ദിവസം ഞങ്ങൾക്കൊരു അപകടമുണ്ടായി. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറായി ഞാൻ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. നാളെ ആശുപത്രി വിടും. എനിക്ക് ചെറിയ പരുക്കുണ്ട്, പക്ഷേ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ചു വരുന്നു. സർവശക്തന് നന്ദി. നിങ്ങളുടെ ഫോൺ കോളുകൾക്കും മെസേജുകൾക്കും മറുപടി നൽകാൻ കഴിയാത്തതിൽ ഞാൻ ഖേദിക്കുന്നു. സ്നേഹത്തിനും കരുതലിനും നന്ദി. ഞാൻ ഇപ്പോൾ സുരക്ഷിതനാണ്. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കുറച്ച് ദിവസത്തെ വിശ്രമം ആവശ്യമാണ്. ഡ്രൈവർക്കെതിരെ ഞാൻ കേസ് റജിസ്റ്റർ ചെയ്തു എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്റെ ഭാഗത്ത് നിന്ന് അത്തരത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇത്തരം വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഞാൻ അഭ്യർഥിക്കുന്നു, സംഗീത് പറഞ്ഞു.
നിങ്ങളുടെ ഫോണുകൾക്കോ മോസ്സേജുകൾക്കോ പ്രതികരിക്കാനായില്ലെന്നും ഞങ്ങൾ എല്ലാവരും ഇപ്പോൾ സുരക്ഷിതനാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെ സംഗീത് പറഞ്ഞു. കൂടാതെ അപകടവുമായി ബന്ധപ്പെട്ട് താന്‍ കേസ് കൊടുത്തു എന്ന പ്രചരണം തെറ്റാണെന്നും സംഗീത് കൂട്ടിച്ചേർത്തു.
ബ്രൊമാന്‍സിന്‍റെ പ്രൊഡക്ഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുനരാരംഭിക്കും. എത്രയും പെട്ടെന്ന് സെറ്റിലേക്ക് മടങ്ങി പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും സംഗീത് വ്യക്തമാക്കി.
കൊച്ചി എം.ജി റോഡിൽ വച്ച് ആയിരുന്നു അപകടം ഉണ്ടായത്. കാർ ഓടിച്ചത് സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുക ആയിരുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ പരുക്കേറ്റ നടൻ സംഗീത് പ്രതാപ്, അർജുൻ അശോകൻ, ഭക്ഷണവിതരണ ശൃംഖലയുടെ ജീവനക്കാരൻ എന്നിവരുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തി. വാഹനം ഓടിച്ചിരുന്ന സിനിമയുടെ അണിയറ പ്രവർത്തകന്റെ മൊഴിയും രേഖപ്പെടുത്തി.
അതിനിടെ സിനിമാ ഷൂട്ടിങ്ങിന് അനുമതിതേടി സിനിമാ പ്രവർത്തകർ എറണാകുളം സെൻട്രൽ സ്റ്റേഷനിലും കമ്മിഷണർക്കും അപേക്ഷ നൽകിയിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ അനുമതി നൽകിയിരുന്നില്ല. അനുമതി ലഭിക്കും മുൻപ് പൊതുനിരത്തിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ അപകടകരമായരീതിയിൽ വാഹനമോടിച്ച് ഷൂട്ടിങ് നടത്തിയതിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വാഹനം ഓടിച്ചയാൾ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.