ന്യൂഡല്‍ഹി: വയനാട്ടിലെ മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശം സന്ദർശിക്കുന്നതിനും മഹാദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെയും പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെയും ആശ്വസിപ്പിക്കുന്നതിനുമായി ബംഗാള്‍ ഗവർണർ ഡോ സിവി ആനന്ദബോസ് ഇന്ന് കോഴിക്കോട്ടെത്തും.
വിവരമറിഞ്ഞയുടൻ അദ്ദേഹം കേരള മുഖ്യമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് രക്ഷാദൗത്യത്തില്‍ ബംഗാള്‍ ജനതയുടെ ഐക്യദാർഢ്യമറിയിച്ചു. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി ആശയവിനിമയം നടത്തിയശേഷമാണ് ഗവർണർ കേരളത്തിലെത്തുന്നത്.രക്ഷാപ്രവർത്തനത്തില്‍ കേന്ദ്ര ഏജൻസികളുമായുള്ള ഏകോപനം സംബന്ധിച്ച് മന്ത്രി ജോർജ് കുര്യനുമായി അദ്ദേഹം കോഴിക്കോട്ട് ചർച്ച ചെയ്യും. രാത്രി പത്തുമണിയോടെ ആനന്ദബോസ് കോഴിക്കോടെത്തും.
കേരളത്തെ മാത്രമല്ല, ഭാരതത്തെയൊട്ടാകെ അതീവ ദുഃഖത്തിലാഴ്ത്തിയ മഹാദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചതെന്ന് ഡോ സിവിആനന്ദബോസ് പറഞ്ഞു. സമൂഹ മനഃസാക്ഷിയെ പിടിച്ചുലച്ച ഈ പ്രകൃതി ദുരന്തത്തില്‍ രക്തസാക്ഷികളായവർക്ക് അദ്ദേഹം ആത്മശാന്തിനേർന്നു.
പരിക്കുകളോടെ രക്ഷപ്പെട്ടവരെയും കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കാൻ രാജ്യം ഒറ്റക്കെട്ടായി ഒപ്പമുണ്ടാവുമെന്ന് ബംഗാള്‍ ജനതയുടെ ദുഃഖം പങ്കുവെച്ചുള്ള കുറിപ്പില്‍ അദ്ദേഹം പ്രത്യാശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.