കല്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 151 ആയി. മരിച്ച 94 പേരുടെ മൃതദേഹങ്ങും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആണ് ഉള്ളത്.
211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് ലഭിച്ചത്. 186 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങള്‍ ഇവിടെനിന്ന് ബന്ധുക്കള്‍ക്ക് കൈമാറി. ചാലിയാറിലൂടെ 38 കിലോമീറ്റര്‍ ഒഴുകി നിലമ്പൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങള്‍ ഇപ്പോള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ്. സൂക്ഷിച്ചിരിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.