വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ ജോ ബൈഡന് പിന്മാറിയേക്കുമെന്ന് അഭ്യൂഹം.
ഇതുസംബന്ധിച്ച പ്രസ്താവന ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈഡന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരവധി ഡെമോക്രാറ്റ് നേതാക്കള്‍ രംഗത്തു വന്നിരുന്നു.സംവാദത്തിലെ ദയനീയ പ്രകടനവും മോശംആരോഗ്യസ്ഥിതിയുമാണ് ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, സെനറ്റ് നേതാവ് ചക്ക് ഷൂമര്‍ എന്നിവര്‍ ബൈഡന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു
ബൈഡന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറിയാല്, പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേരിടുന്ന റിസ്ക് ഒഴിവാകുമെന്നാണ് സെനറ്റ്, ജനപ്രതിനിധി സഭാംഗങ്ങള്‍ അഭിപ്രായപ്പെടുന്നത്. ബെഡന് വീണ്ടും മത്സരിച്ചാല്‍ ജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ബരാക് ഒബാമ അഭിപ്രായപ്പെട്ടത്.
മത്സരത്തില്‍ നിന്നും പിന്മാറണമെന്ന പാര്‍ട്ടി നേതാക്കന്മാരില് നിന്നും ഉയര്‍ന്ന ആവശ്യം പ്രസിഡന്റ് ബൈഡന് പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നാണ്, ബൈഡനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. 81കാരനായ ജോ ബൈഡന് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡെലാവെയറിലെ വസതിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ്
ബൈഡന് പിന്മാറിയാല് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് സാധ്യതയേറും. സെനറ്റര്‍ മാര്‍ക്ക് കെല്ലി, കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍, നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ബൈഡന്റെ പ്രഖ്യാപനത്തിലൂടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തമായ ചിത്രം തെളിയുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.