കണ്ണൂര്‍: നാട്ടുകാര്‍ നല്കിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്കൂള്‍ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി. പാനൂര്‍ കെകെവി പിആര്‍എം ഹയര്‍സെക്കന്ററി സ്കൂളിന്റെ ബസാണ് മുണ്ടത്തോട് - കടവത്തൂര്‍ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയത്.
സ്കൂള്‍ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. 10 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. മുണ്ടത്തോട് - കടവത്തൂര്‍ റോഡിലെ വെള്ളക്കെട്ടിലാണ് ബസ് കുടുങ്ങിയത്. സ്കൂള്‍ ജീവനക്കാരും ബസിലുണ്ടായിരുന്നുനാട്ടുകാര് ബസ് മുന്പോട്ട് പോകില്ലെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു കേള്‍ക്കാതെ വെള്ളക്കെട്ടില്‍ പകുതിയോളം ബസ് എത്തിയപ്പോള്‍ മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അവസ്ഥയിലായി. തുടര്‍ന്ന് കുട്ടികളെ ഇറക്കി മറ്റൊരു ബസ് എത്തിച്ച് കയറ്റി വിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.