റാഫിയുടെ രചന; ഹരിദാസ് സംവിധാനം; ഗോപിസുന്ദറിന്റെ സംഗീതം താനാരാ' ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറക്കി മമ്മൂട്ടി

റാഫിയുടെ രചനയിൽ ഹരിദാസ് സംവിധാനം, ഗോപി സുന്ദറിന്റെ സംഗീതത്തിൽ  'താനാരാ' ഓഗസ്റ്റ് 9 ന് ആഗോളവ്യാപകമായി തിയറ്ററുകളിൽ എത്തും.

റാഫി ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർ ആകാംഷയോടെ നോക്കി കാണുന്ന ചിത്രമാണ് 'താനാരാ'. ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, അജു വർഗീസ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു, ജിബു ജേക്കബ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർ പങ്ക് വെയ്ക്കുന്നത്. 

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമായ 'താനാരാ' റിലീസ് ചെയ്തിരിക്കുകയാണ്. നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങിയ ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ബി ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകിയ 'താനാരാ' ഗാനം ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് കരുത്ത് നൽകുന്നതാണ്. ഹരിശങ്കർ, റിമി ടോമി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് ഹരിദാസ്. ഒരു മുഴുനീള കോമഡി എന്റർടൈനർ ആയി എത്തുന്ന 'താനാരാ' നിർമ്മിച്ചിരിക്കുന്നത് വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്. കോ - പ്രൊഡ്യൂസർ: സുജ മത്തായി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്: കെ.ആർ. ജയകുമാർ, ബിജു എം.പി, 

ഛായാ​ഗ്രഹണം: വിഷ്ണു നാരായണൻ. എഡിറ്റിംഗ് - വി സാജൻ. ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, കോ ഡയറക്ടർ: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, 

വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ്: മോഹൻ സുരഭി, 

ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ഗുഡ്‌വിൽ എന്റർടൈൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്നു ചിത്രം തീയറ്ററുകളിൽ എത്തിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !