മുണ്ടക്കയം :ആറാമത് ഓൾ കേരള ചെസ്സ് ടൂർണമെന്റ്, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു. CBSE, ICSE, STATE സിലബസ്സിലുള്ള നാൽപതോളം സ്കൂളുകളിൽനിന്ന് 250 ൽ പരം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ SFS ഏറ്റുമാനൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പും മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു.
PTA പ്രസിഡന്റ് ശ്രീ ജിജി നിക്കോളാസ് ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയും എരുമേലി ഫൊറോന വികാരി റവ. ഫാ. സ്കറിയ വട്ടമറ്റം സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ ഫാ. തോമസ് നാലന്നടിയിൽ, വൈസ് പ്രിൻസിപ്പാൾ ശ്രീ ആന്റണി കുരുവിള, ചെസ്സ് മാസ്റ്റർ ഷൈജു ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.