തുറമുഖവും കപ്പലും കാണാനെത്തി; വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് കടലിൽ വീണ യുവാവിനെ കാണാതായി, അന്വേഷണം,

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും കപ്പലും കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി. പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ – ബീന ദമ്പതികളുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.

ആവണങ്ങപ്പാറയിലെ കടൽ തീരത്തായിരുന്നു സംഭവം. അജീഷും ഭാര്യയും രണ്ടു മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ഉൾപ്പെടെയാണ് കപ്പൽ കാണാനെത്തിയത്.

കൂടെയുള്ളവരെ കരഭാ​ഗത്തോട് ചേർന്നുള്ള പാറയിൽ ഇരുത്തിയ ശേഷം അജീഷ് കടലിനോട് ചേർന്ന മറ്റൊരു പാറയിൽ കയറി നിൽക്കുമ്പോൾ ശക്തമായ തിരയിൽപ്പെട്ട് കടലിൽ വീഴുകയായിരുന്നുവെന്ന് ഒപ്പമുള്ളവർ പൊലീസിനു മൊഴി നൽകി.

അജീഷിനെ കാണാതായതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവർ വിഴിഞ്ഞം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിഴിഞ്ഞം പൊലീസും കോസ്റ്റല്‍ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. വിഴിഞ്ഞം പൊലീസ് സംഭവത്തില്‍ കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !