തിരുവനന്തപുരം: നഗരത്തില്‍ വിവിധയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങള്‍ സ്പെഷ്യല്‍ നൈറ്റ് സ്‌ക്വാഡിന്‍റെ ഇടപെടലില്‍ കണ്ടെത്തി തടഞ്ഞുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ.
അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു.നൈറ്റ് സ്‌ക്വാഡിന്‍റെ പ്രവർത്തനങ്ങള്‍ ശക്തമായി തുടരും.കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയ കേസുകള്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ആകെ 10 കേസുകളാണ് എടുത്തിട്ടുള്ളത്. ഫോർട്ട്, പൂന്തുറ, തമ്ബാനൂർ പൊലീസ് സ്റ്റേഷനുകളില്‍ ഒന്ന് വീതവും, വഞ്ചിയൂർ സ്റ്റേഷനില്‍ അഞ്ചും, കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ടും കേസുകള്‍ എടുത്തിട്ടുണ്ട്.
പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ചിത്രങ്ങള്‍ പകർത്തി 9447377477 എന്ന നമ്ബറിലേക്ക് വാട്‌സ്‌ആപ്പില്‍ അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുകയാണ്. കർക്കശമായ നടപടികള്‍ സ്വീകരിക്കും. മാലിന്യമുക്ത നഗരത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.
ആമഴഞ്ചാൻ തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടതിനെ തുടർന്ന് തമ്പാനൂരില്‍ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ്ണ മഹല്‍ സ്ഥാപനം കോര്‍പ്പറേഷൻ പൂട്ടിച്ചിരുന്നു. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും കണ്ടത്തി. പൊലീസും കോര്‍പ്പറേഷന്‍റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്.
പോത്തീസ് സ്വർണ്ണമഹലില്‍ നിന്നും കക്കൂസ് മാലിനും ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നഗരസഭയ്ക്ക് ഇന്നലെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ ഇത് ശരിയെന്നും തെളിയുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.