അമ്പലപ്പുഴ: ഒഡിഷയില്‍നിന്ന് ചൈനയിലേക്ക് ചരക്കുമായി പോയ കപ്പലില്‍നിന്ന് മലയാളി യുവാവിനെ കാണാതായി. പുന്നപ്ര വടക്ക് പഞ്ചായത്ത് 10---ാം വാർഡ് വൃന്ദാവനത്തില്‍ ബാബു തിരുമലയുടെയും സിന്ധുവിന്റെയും മകൻ വിഷ്ണു ബാബുവിനെ (25) കാണാതായതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
മെയ് 25നാണ് വിഷ്ണു ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷിപ്പിങ് കമ്പിനിയില്‍ ജോലിക്ക് പ്രവേശിച്ചത്.ബുധൻ രാത്രി 7.05 ഓടെ ഫോണില്‍ വീട്ടുകാരുമായി സംസാരിച്ചിരുന്നു. വിഷ്ണു ഉള്‍പ്പടെ 19 മർച്ചന്റ് നേവി ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. വ്യാഴം രാവിലെ കപ്പലിലെ സെക്കൻഡ് ക്യാപ്റ്റന്റെ ക്യാബിനില്‍ ഇവർ പതിവ് റിപ്പോർട്ടിങ്ങിന് വിഷ്ണു എത്താതിനാല്‍ നടത്തിയ തെരച്ചിലില്‍ കപ്പലിന്റെ ഡെക്കില്‍ വിഷ്ണുവിന്റെ ചെരിപ്പുകള്‍ കണ്ടെത്തി.
അന്വേഷണത്തില്‍ വിഷ്ണുവിന്റെ ഫോണ്‍ ക്യാബിനില്‍നിന്ന് കണ്ടെത്തി. എന്നാല്‍ വിഷ്ണുവിനെ കണ്ടെത്താനായില്ലെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. ഇന്ധനം നിറയ്ക്കാൻ വ്യാഴാഴ്ച കപ്പല്‍ സിംഗപ്പുർ തുറമുഖത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. സിംഗപ്പുർ ഗവണ്‍മെന്റ് കപ്പല്‍ കസ്റ്റഡിയിലെടുത്തു.
വിഷ്ണുവിന്റെ സഹപ്രവർത്തകരെയും കപ്പലിലെ മറ്റ് ജീവനക്കാരെയും ചോദ്യംചെയ്തെങ്കിലും വിഷ്ണുവിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.