തിരുവനന്തപുരം: കര്‍ണാടകയിലെ അങ്കോളയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മലയാളി യുവാവ് അകപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് എം കെ രാഘവൻ എംപി.
എൻ എച്ചിന്റെ ഭാഗത്തുനിന്നും വലിയ തോതില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് എം പി പറഞ്ഞത്. അതേസമയം കർണാടക കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമില്ലായ്മയെ സംബന്ധിച്ച് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇതോടെ കർണാടക ഭരിക്കുന്നത് എൻ എച്ച് ആണോ കോണ്‍ഗ്രസ് ആണോ എന്ന ചോദ്യം അദ്ദേഹത്തിനെതിരെ ഉയരുകയാണ്.എന്നാല്‍ അർജുനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. രക്ഷാദൗത്യം ഇന്നത്തേക്ക് നിര്‍ത്തി. പ്രദേശത്തുള്ള ശക്തമായ മഴയും അവിടെ മണ്ണിടിച്ചില്‍ ഭീഷണി നിലനില്ക്കുന്നതുമാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ രക്ഷാസംഘത്തെ നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാദൗത്യം പുലര്‍ച്ചെ 5 മണിയോടെ വീണ്ടും തുടങ്ങി.
റഡാര്‍ ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും രക്ഷാദൗത്യം എങ്ങുമെത്താത്തതില്‍ കര്‍ണാടക സര്‍ക്കാരിനും ദുരന്തനിവാരണ സംവിധാനത്തിനുമെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിലടക്കം ഉയര്‍ന്നിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.