തൊടുപുഴ: ഇടുക്കി പീരുമേടിലെ തേയില ഫാക്ടറിയിൽ പച്ചക്കൊളുന്ത് വെട്ടിച്ചെറുതാക്കുന്ന യന്ത്രത്തിൽ തല കുടുങ്ങി യുവാവ് മരിച്ചു. പട്ടുമല എസ്റ്റേറ്റ് ഫാക്ടറി തൊഴിലാളിയായ രാജേഷ് (37) ആണ് മരിച്ചത്.
കൃത്യമായ ഇടവേളകളിൽ യന്ത്രത്തിന്റെ വാതിൽ തുറക്കുകയും അകയ്ക്കുകയും ചെയ്യും. ഇതിനിടെയാണ് തൊഴിലാളികൾ യന്ത്രത്തിനുള്ളിൽ അടിയുന്ന തേയില മാറ്റുന്നത്.വെള്ളിയാഴ്ച ഇത്തരത്തിൽ തേയില മാറ്റുന്നതിനിടെ വാതിൽ അടയുകയും രാജേഷിന്റെ തല യന്ത്രത്തിനുള്ളിൽ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രാജേഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമര്‍പ്പിക്കാന്‍ കലക്ടറോട് കമ്മിഷൻ അംഗം വികെ ബീനാകുമാരി നിർദേശിച്ചു. രാജേഷിന്‍റെ സംസ്കാരം ഇന്നു രാവിലെ 10ന് പട്ടുമല പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: സുധ. മക്കൾ: സൗപർണിക, സിദ്ധാർഥ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.