ദാരുണം: തൃശൂരിൽ ഒന്നര വയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍, അന്വേഷണം,

തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു - ജിഷ ദമ്പതികളുടെ മകള്‍ അമയയെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച്‌ കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയല്‍ വീട്ടിലെത്തി കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്.കുട്ടി വെള്ളത്തില്‍ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.

നാട്ടുകാർ എരുമപ്പെട്ടി പൊലീസില്‍ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച്‌ വരുത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. സംഭവത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !