കൊളംബിയ: എന്തും ഏതും ഒരു വിരല്‍ത്തുമ്പില്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങുകളുടെ കാലമാണിത്. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ചിലപ്പോള്‍ തലവേദനയുമാകാറുണ്ട്.
ഓര്‍ഡര്‍ ചെയ്ത സാധനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മറ്റെന്തെങ്കിലും വസ്തുക്കള്‍ ലഭിച്ച സംഭവമൊക്കെ വാര്‍ത്തയാകാറുമുണ്ട്. കൊളംബിയയിലെ ഒരു സ്ത്രീയുടെ അനുഭവമാണ് പുതിയതായി പുറത്തുവരുന്നത്.സോഷ്യല്‍ മീഡിയയില്‍ ഈ സംഭവം ഇപ്പോള്‍ വൈറലാണ്. സോഫിയ സെറാനോ എന്ന കൊളംബിയന്‍ വനിത ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് ഒരു എയര്‍ ഫ്രൈയറാണ്. പാര്‍സലെത്തി, ബോക്സ് തുറന്നപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. ഒരു ഭീമന് പല്ലിയാണ് ബോക്സിലുണ്ടായിരുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സോഫിയ തന്റെ അനുഭവം പങ്കുവെച്ചത്.
'ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത് എയര്‍ ഫ്രയര്‍, എത്തിയപ്പോള്‍ കൂടെ ഒരു കൂട്ടാളിയും' ചിത്രം പങ്കുവെച്ച് സോഫിയ കുറിച്ചു. ഇത് ആമസോണിന്റെ ഭാഗത്ത് നിന്നുള്ള പിഴവാണോ അതോ കൊണ്ടുവന്നയാളുടെ പിഴവാണോ അറിയില്ലെന്നും അവര്‍ പറഞ്ഞു.
സ്പാനിഷ് റോക്ക് ലിസാര്‍ഡ് ഇനത്തില്‍പ്പെട്ട പല്ലിയെയാണ് സോഫിയയ്ക്ക് ലഭിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.